ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തില്‍ പക്ഷപാതമില്ല : തിരഞ്ഞെടുപ്പ് കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിലെ കാലതാമസം വന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. കാലാവസ്ഥ, നിയമസഭയുടെ അവസാന തീയതി, മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരേണ്ട ദിവസങ്ങള്‍ തുടങ്ങി പല കാര്യങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് സന്തുലിതമാക്കേണ്ടതുണ്ടെന്ന് വാദിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ എല്ലാ പ്രതിപക്ഷ ആരോപണങ്ങളും തള്ളിക്കളഞ്ഞു.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിലെ കാലതാമസം സംബന്ധിച്ച ഘടകങ്ങള്‍ കമ്മീഷന്‍ വ്യക്തമാക്കി. ‘സംസ്ഥാനത്തിന് സംഭവിച്ച ദുരന്തവും ഞങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതും കാലതാമസത്തിന് പിന്നിലെ ഒരു ഘടകമായിരുന്നു. ബുധനാഴ്ച വരെ സംസ്ഥാനത്ത് ദുഃഖാചരണം ഉണ്ടായിരുന്നു.”- രാജീവ് കുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം കോണ്‍ഗ്രസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഹിമാചല്‍ പ്രദേശിലെയും ഗുജറാത്തിലെയും വോട്ടെണ്ണല്‍ ഒരേ ദിവസം നടക്കുമ്പോള്‍ എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് തീയതികള്‍ വെവ്വേറെ പ്രഖ്യാപിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് തന്നെ സർക്കാർ എങ്ങോട്ടാണ് പോകുന്നതെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പി.എ. മുഹമ്മദ്...

0
കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ പി.എ....

പുത്തനത്താണിയില്‍ മൂന്നര കിലോ ആനക്കൊമ്പുമായി ഏഴംഗ സംഘം പിടിയില്‍

0
മലപ്പുറം: പുത്തനത്താണിയില്‍ വനംവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നര കിലോയോളം ആനക്കൊമ്പുമായി...

കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ...