മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. കുറ്റിപ്പുറം സ്വദേശി മുബാരീസാണ് മരിച്ചത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു .മൂന്നാര്‍ സാന്റോസ് കോളനിക്ക്  സമീപമായിരുന്നു അപകടം.

മലപ്പുറം കുറ്റിപ്പുറത്തു നിന്നും വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനത്തില്‍ ഡ്രൈവര്‍ അടക്കം 17 പേരും 8 കുട്ടികളും ഉണ്ടായിരുന്നു . നിയന്ത്രണം വിട്ട ട്രാവലര്‍ റോഡിന് താഴ്‌വശത്തുള്ള തെയിലക്കാട്ടിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവര്‍ സീറ്റിന് സമീപത്തിരുന്ന മുബാരീസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു . നാട്ടുകാരും പോലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. മുബാരീസിന്റെ മൃതദേഹം മൂന്നാര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...