ട്രഷറി തട്ടിപ്പ് ; പ്രതികളെ അറസ്റ്റ് ചെയ്യുക – പെന്‍ഷനേഴ്സ് സംഘ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിലെ ട്രഷറികളില്‍ ഉള്ള പെന്‍ഷന്‍കാരുടെ നിക്ഷേപങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് കേരള പെന്‍ഷനേഴ്സ് സംഘ് ജില്ലാ കമ്മിറ്റി പത്തനംതിട്ട ജില്ലാ ട്രഷറിക്കു മുമ്പില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു. ഇടതു സര്‍ക്കാരിന്‍റെ ഭരണകാലത്ത് തുടരെ തുടരെ സംസ്ഥാനത്തെ വിവിധ ട്രഷറികളില്‍നിന്നും ജീവനക്കാരുടെ നേതൃത്വത്തില്‍ പണം തടിപ്പ് നടത്തുന്നത് സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം കാണണമെന്നും സുരക്ഷ ഓഡിറ്റിംഗ് നടത്തി ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും തട്ടിപ്പുകാരെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബി.എം.എസ്. ജില്ലാ പ്രസിഡന്‍റ് . എം.കെ. അരവിന്ദന്‍ ആവശ്യപ്പെട്ടു.

പ്രതിഷേധസമരത്തിന് പെന്‍ഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്‍റ് ആര്‍. മോഹനന്‍, ജില്ലാ സെക്രട്ടറി സി. സുരേഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ 13 ന് ആണ് ജില്ലാ ട്രഷറിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് സബ് ട്രഷറി ഓഫീസടക്കം നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്ത ഉത്തരവ് പുറത്തിറങ്ങിയത്.

കോന്നി സബ് ട്രഷറി ഓഫീസർ രഞ്ചി കെ.ജോൺ, ജില്ലാ ട്രഷറി സൂപ്രണ്ട്ദേവരാജൻ, ക്ലാർക്ക് ആരോമൽ, തട്ടിപ്പു നടത്തിയ പെരുനാട് സബ് ട്രഷറി ഓഫീസിലെ ജീവനക്കാരൻ സഹീർ മുഹമ്മദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മരിച്ചുപോയ പെൻഷണറുടെ ജില്ലാ ട്രഷറിയിലെ ഫിക്സഡ് ഡെപോസിറ്റിന്റെ പലിശ അവരുടെ വ്യാജ എസ്.ബി അക്കൗണ്ട് തുടങ്ങി അതിലൂടെ തട്ടിയെടുക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....