ട്രഷറിയില്‍ നിന്ന് പണം പിന്‍വലിച്ചവര്‍ക്ക് കൂടുതല്‍ തുക ; ട്രഷറി സോഫ്റ്റ് വെയറില്‍ അപാകത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന ട്രഷറി സോഫ്റ്റ് വെയറില്‍ വീണ്ടും പിഴവ്‌. തിരുവനന്തപുരം കടയ്ക്കാവൂര്‍ ട്രഷറിയില്‍ സ്ഥിര നിക്ഷേപമിട്ടയാള്‍ക്ക് ഇത് പിന്‍വലിച്ചപ്പോള്‍ ഒന്നര ലക്ഷത്തോളം രൂപ അധികമായി അക്കൗണ്ടിലെത്തി. തിരുവനന്തപുരം ജില്ലാ ട്രഷറിയിലും വീഴ്ചയുണ്ടായി. എന്നാല്‍ ഡാറ്റാ എന്‍ട്രിയിലെ പിശക് മാത്രമാണെന്നാണ് ട്രഷറി ഡയറക്ടറേറ്റിന്‍റെ വിശദീകരണം.

തിരുവനന്തപുരം കടയ്ക്കാവൂര്‍ ട്രഷറിയിലും ജില്ല ട്രഷറിയിലുമാണ് സോഫ്റ്റ് വെയര്‍ പിഴവ് കാരണം അധിക തുക ഇടപാടുകാരുടെ അക്കൗണ്ടുകളിലെത്തിയത്. കടയ്ക്കാവൂരില്‍ സ്ഥിര നിക്ഷേപമിട്ടയാള്‍ക്ക് ഇത് പിന്‍വലിച്ചപ്പോള്‍ 1,47000 രൂപ അധികമായി അക്കൗണ്ടിലെത്തി. നിക്ഷേപത്തിന്‍റെ കാലാവധി 365 ദിവസം എന്നതിനുപകരം 365 ആഴ്ച എന്നായി രേഖപ്പെടുത്തി. ഇതേതുടര്‍ന്ന് എഫ്ഡി അക്കൗണ്ടില്‍ നിന്ന് പണം ഓണ്‍ലൈനായി സേവിംങ്സ് അക്കൗണ്ടിലേക്ക് മാറ്റിയപ്പോഴാണ് സംഭവം.

ജനുവരി അവസാനവാരമുണ്ടായ വീഴ്ച രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഡാറ്റാ എന്‍ട്രിയില്‍ ജീവനക്കാരന് വന്ന പിശകാണെന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് കടയ്ക്കാവൂര്‍ ട്രഷറി അധികൃതരുടെ വിശദീകരണം. മരിച്ചയാളുടെ നോമിനിക്ക് പണം കൈമാറിയപ്പോഴാണ് തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ സോഫ്റ്റ് വെയര്‍ വീഴ്ചയുണ്ടായത്. 148000 രൂപ കൈമാറേണ്ട സ്ഥാനത്ത് 152000 രൂപ കൈമാറി.

വഞ്ചിയൂരില്‍ ട്രഷറി സോഫ്റ്റ്‌വെയര്‍ പിഴവ് മറയാക്കിയുള്ള തട്ടിപ്പ് നടന്നതിന് ശേഷം ഇത് അഞ്ചാം തവണയാണ് സമാനമായ തട്ടിപ്പ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാല്‍ ട്രഷറി ഡയറക്ടറേറ്റിന്‍റെ മേല്‍നോട്ടത്തിലുള്ള സോഫ്റ്റ്‌വെയറിലെ പിഴവു പരിഹരിക്കാനോ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനോ ധനവകുപ്പ് ഇപ്പോഴും തയ്യാറായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...