മലപ്പുറം : പെരിന്തല്‍മണ്ണ – വളാഞ്ചേരി സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ആല്‍മരത്തിന്റെ കൊമ്പുകള്‍ ഓടിഞ്ഞുവീണു. എടയൂര്‍ റോഡിനും മൂര്‍ക്കനാട് റോഡിനുമിടയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം. മൂന്നംഗ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡരികിലെ കാലപ്പഴക്കമെത്തിയ കൂറ്റന്‍ ആല്‍മരത്തിന്റെ കൊമ്പുകളാണ് റോഡിനു കുറുകെ വീണത്. കരിങ്ങനാട് സ്വദേശി അല്‍ത്വാഫും ഭാര്യയും കുട്ടിയുമാണ് കാറില്‍ ഉണ്ടായിരുന്നത്.
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ആല്‍മരത്തിന്റെ കൊമ്പുകള്‍ ഓടിഞ്ഞുവീണു
RECENT NEWS
Advertisment