അടൂരിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകിവീണു

For full experience, Download our mobile application:
Get it on Google Play

അടൂർ : അടൂരിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകിവീണു. ഒട്ടേറെ വീടുകൾക്കും ഒരു അങ്കണവാടിക്കും നാശനഷ്ടമുണ്ടായി. ഏറത്ത് ഗ്രാമപ്പഞ്ചായത്തിൽ 11-ാം വാർഡിലെ 43-ാം നമ്പർ അങ്കണവാടിയുടെ മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണ് നാശനഷ്ടമുണ്ടായി.
ശക്തമായ കാറ്റിൽ ഏനാത്ത് തെങ്ങുംവിളയിൽ സന്തോഷിന്റെ വീടിന് മുകളിലേക്ക് മരംവീണ് മേൽക്കൂര തകർന്നു. ഏനാത്ത് വരിക്കപ്ലാവിളയിൽ മണിയുടെ പുതുതായി പണിയുന്ന വീടിന്റെ മുകളിലേക്ക് മരം വീണു. കിഴക്കുപുറം സ്കൂളിനു സമീപം കാഞ്ഞിരവിള കിഴക്കേതിൽ കെ.ഒ.പാപ്പച്ചന്റെ വീടിന് മുകളിലേക്ക് സമീപത്തെ പുരയിടത്തിൽനിന്നും മരം ഒടിഞ്ഞുവീണു. കിഴക്കുപുറം പാലംനിന്നകാലായിൽ പി.ടി.രാജന്റെ വീടിന് മുകളിലേക്ക് സമീപത്തെ പുരയിടത്തിൽനിന്നും മരം ഒടിഞ്ഞുവീണു.

കൈതപ്പറമ്പിൽ കെജി ബംഗ്ലാവിൽ കെജി ജോർജിന്റെ വീടിന്റെ മുകളിലേക്ക് വീടിനു ചുറ്റുംനിന്ന അഞ്ചോളം മരങ്ങൾ വീണു. നെടുമൺ കിളിക്കോട് നേടിയകാലയിൽ എബ്രഹാം ഡാനിയേൽ (സോമൻ) വീടിന്റെ പുറത്ത് മരം കടപുഴകിവീണ് വീടിന് നാശനഷ്ടമുണ്ടായി. ഏനാത്ത് കടിക കല്ലൂർ വീട്ടിൽ വസന്തകുമാരിയുടെ വീടിനു മുകളിൽ മരംവീണ് നാശനഷ്ടമുണ്ടായി. ചൂരക്കോട് കക്കാട് സങ്കേതത്തിൽ സിദ്ധനർ വെൽഫെയർ സൊസൈറ്റിയുടെ കെട്ടിടത്തിന്റെ ഷീറ്റിട്ട മേൽക്കൂര കാറ്റിൽ ഇളകി താഴെവീണു. ഏനാത്ത് മാമ്പള്ളിക്കുന്ന് വീട്ടിൽ യശോധരന്റെ കൃഷിയിടത്തിലെ 350 മൂട് ഏത്തവാഴകൾ നശിച്ചു. ഏനാത്ത് പ്രദീപ് ഭവനിൽ പ്രസാദിന്റെ കൃഷിയിടത്തിലെ 150 മൂട് വാഴകളും പുതുശ്ശേരി ഭാഗം പ്ലാവിള വടക്കേതിൽ ചന്ദ്രശേഖരക്കുറുപ്പ് എന്നിവരുടെ വാഴക്കൃഷികളും നശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...