മനയ്ക്കച്ചിറ, തോട്ടഭാഗം പ്രദേശങ്ങളിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയില്‍

For full experience, Download our mobile application:
Get it on Google Play

കവിയൂർ : മണിലയാറിന്റെ തീരത്തെ മനയ്ക്കച്ചിറ, തോട്ടഭാഗം പ്രദേശങ്ങളിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇവിടങ്ങളിലെ ഏഴ് കുടുംബങ്ങളെ തോട്ടഭാഗം എൽപി സ്‌കൂൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കവിയൂർ പുഞ്ചയുടെ മധ്യത്തിലെ പാറേകുന്തറ ഭാഗമാകെ മുങ്ങിയതിനെ തുടർന്ന് പടിഞ്ഞാറ്റുംചേരി എൽപിഎസ് ക്യാമ്പിലേക്ക് ഏട്ടു വീട്ടകാരെ മാറ്റേണ്ടിവന്നു. കവിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എം.ഡി. ദിനേശ് കുമാർ, വില്ലേജ് ഓഫീസർ മിനി കുമാരി, വാർഡുമെമ്പർ വിനോദ്, പഞ്ചായത്ത് സെക്രട്ടറി സാം കെ.സലാം എന്നിവർ ക്യമ്പുകളിലെത്തി സൗകര്യങ്ങൾ പരിശോധിച്ചു. ഞാലിക്കണ്ടം-കടമാൻകുളം, തുരുത്ത-വാക്കേക്കടവ്, വാക്കേക്കടവ്-മുണ്ടിയപ്പള്ളി, കുന്നുമ്മേൽപ്പടി-തുരുത്ത് എന്നി ഗ്രാമീണ പാതകൾ മുങ്ങിയതിനാൽ ഗതാഗതം നിലച്ചു.

കവിയൂർ-നടയ്ക്കൽ പൊതുമരാമത്ത് റോഡിൽ കോട്ടമുണ്ടകത്തിൽ 500 മീറ്ററോളം ദൂരത്തിൽ രണ്ടടിയിലേറെ വെള്ളക്കെട്ടാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് വാക്കേക്കടവിൽ വീട്ടിൽ ഒറ്റപ്പെട്ടുപോയ രോഗബാധിതനായ തോമസ് ചെറിയാനെ ദുരന്തനിവാരണ സേനയുടെ സഹായത്താൽ പഞ്ചായത്ത് അധികൃതർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇരവിപേരൂരിൽ ഓതറ, പുലയകുന്ന്, ചെങ്ങാമണ്ണിൽ, ചെറുതോട് ഭാഗങ്ങളിൽ വെള്ളം കയറി. കഴിക്കനോതറ കെവിയുപി ദുരിതാശ്വാസ ക്യാമ്പിലേക്ക് ഏഴ് കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. ചെങ്ങാമണ്ണിൽനിന്നുള്ള വീട്ടുകാരെ നന്നൂർ കമ്യൂണിറ്റിഹാൾ ക്യാമ്പിലാക്കി. മുരിങ്ങശ്ശേരി, എൽപിഎസ്, നന്നൂർ ദേവീവിലാസം സ്‌കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ നടത്തി വരുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ബി. ശശിധരൻ പിള്ള അറിയിച്ചു. മണ്ണീറ്റിപടി-പൂവപ്പുഴ പാത മുങ്ങിയതിനെ തുടർന്ന് ഗതാഗതം നിലച്ചു. മിക്കയിടത്തും വൈദ്യുതി വിതരണം ഭാഗികമായേ പുനഃസ്ഥാപിച്ചിട്ടുള്ളൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...