കെട്ടിട നിര്‍മ്മാണ സ്ഥലത്ത് അതിക്രമം ; അന്വേഷിക്കാന്‍ എത്തിയ എസ്. ഐക്കും പോലീസുകാരനും മര്‍ദ്ദനം – കാപ്പാ കേസ് പ്രതി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കെട്ടിട നിര്‍മ്മാണ സ്ഥലത്ത് അതിക്രമം. അന്വേഷിക്കാന്‍ എത്തിയ എസ്. ഐക്കും പോലീസുകാരനും മര്‍ദനം.കാപ്പ കേസ് പ്രതിയടക്കം അറസ്റ്റില്‍.പ്രക്കാനം ഓവില്‍പ്പീടിക സ്വദേശികളായ കാപ്പാ കേസ് പ്രതി ശേഷാ സെന്‍, സുഹൃത്തുക്കളായ രാഹുല്‍, ജിതിന്‍, അശോക്, രാധാകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്.പത്തനംതിട്ട ഓമല്ലൂരിന്‌ സമീപം പ്രക്കാനം കൈതവന ജങ്ഷനിലാണ് സംഭവം.

കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്ത് കാപ്പാ പ്രതിയുടെ നേതൃത്വത്തില്‍ ഗുണ്ടാ അക്രമംനടക്കുകയാണെന്ന വിവരമറിഞ്ഞ് അന്വേഷിക്കാന്‍ ചെന്നതായിരുന്നു എസ്‌ഐ ശശിധരനും സി.പി. അരുണും. സംഭവത്തില്‍ അഞ്ചു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രക്കാനം കൈതവനപ്പടിയില്‍ തിങ്കളാഴ്ച രാവിലെ 11 നായിരുന്നു സംഭവം. സുരേഷ് എന്നയാള്‍ കരാറെടുത്ത കെട്ടിട നിര്‍മാണ സ്ഥലത്തായിരുന്നു പ്രതികളുടെ അക്രമം.

സുരേഷിന്റെ പരാതി പ്രകാരം പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന ഇലവുംതിട്ട സ്‌റ്റേഷനിലെ എസ്.ഐമാരായ ശശിധരന്‍, അനില്‍, എസ്.സി.പി.ഓ സുധിലാല്‍, സി.പി.ഓ അരുണ്‍ എന്നിവര്‍ സ്ഥലത്ത് ചെന്നു. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച പോലീസിനെ പ്രതികള്‍ അസഭ്യം വിളിച്ചു. എസ്.ഐ ശശിധരനും സി.പി. അരുണിനും മര്‍ദനമേറ്റു. വിവരമറിഞ്ഞ് കൂടുതല്‍ പോലീസ് എത്തിയാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ശേഷാ സെന്‍ മറ്റൊരു കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയിട്ട് മൂന്നാഴ്ചയാകുന്നതേയുള്ളൂ. പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാറശാലയില്‍ ബൈക്ക് യാത്രികയുടെ മാല കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു

0
തിരുവനന്തപുരം: പാറശാലയില്‍ ബൈക്ക് യാത്രികയുടെ മാല കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു. തമിഴ്‌നാട്...

കോറോ ഹെൽത്തിന് തിരിച്ചടി ; 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന്...

0
കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടുത്തം തുടരുന്ന യുഎസ് കമ്പനി കോറോ ഹെൽത്ത്...

എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ വീണ്ടും മാറ്റങ്ങൾ ; ഹിറ്റ്‌ലർ പരാമർശം ഒഴിവാക്കി

0
ന്യൂഡൽഹി : നീതിന്യായവ്യവസ്ഥയെ അപകീർത്തിപ്പെടുത്തിയെന്ന ആക്ഷേപത്തെത്തുടർന്ന് പുതുക്കിയ എൻ.സി.ഇ.ആർ.ടി. എട്ടാം ക്ലാസ്...

കൊച്ചിയിൽ ബസുകളുടെ മത്സര ഓട്ടം ചോദ്യം ചെയ്ത യാത്രക്കാരന്റെ മൂക്ക് ഇടിച്ചുതകർത്തു ; ബസ്...

0
കൊച്ചി : ബസുകൾ തമ്മിലുള്ള മത്സരഓട്ടവും സംഘർഷവും ചോദ്യംചെയ്ത യാത്രക്കാരന്റെ മുഖത്തിടിച്ചു...