മുതുകാട് ആദിവാസിയായ വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം ; മകന്‍ പോലീസ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

പേരാമ്പ്ര : മുതുകാട് ആദിവാസിയായ വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് മകനെ  പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെയാണ് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ മുതുകാട് നരേന്ദ്രദേവ് കോളനിയില്‍ അമ്പലക്കുന്ന് ജാനുവിനെ (55) മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു. മരിച്ച ജാനുവും മൂത്ത മകന്‍ ബിനീഷുമായി നിരന്തരം വഴക്കുണ്ടാകാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി വീട്ടില്‍നിന്ന് ബഹളം കേട്ടതായി പറയുന്നു. മകന്‍റെ  വീടിന്‍റെ തൊട്ടടുത്തുള്ള വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ജാനുവിനെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടതായി ബന്ധുക്കള്‍ പറഞ്ഞത്. പോലീസിനോട് പരസ്പര വിരുദ്ധമായ മൊഴിയാണ് ബിനീഷില്‍ നിന്നുണ്ടായത്. ജാനുവിന്‍റെ ശരീരത്തില്‍ കണ്ട പാടുകളും സംശയത്തിനിടയാക്കിയിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പ് അമ്മയെ കൊടുവാള്‍ ഉപയോഗിച്ച്‌ വെട്ടിയ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ബിനീഷ്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജനില്‍നിന്ന് പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാനുള്ള തയാറെടുപ്പിലാണ് പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...