Friday, April 26, 2024 4:15 pm

ലഹരിക്കെതിരായ പോരാട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ മുന്നണിപ്പോരാളികളാകണം ; മന്ത്രി വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലഹരിക്കെതിരായ പോരാട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ മുന്നണിപ്പോരാളികളാകണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കോട്ടണ്‍ഹില്‍ സ്കൂളില്‍ സപ്തദിന സഹവാസക്യാമ്പിന്‍റെ  സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലഹരി നിരസിക്കാനും ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്താനുമുള്ള ആര്‍ജവം വിദ്യാര്‍ത്ഥികള്‍ നേടിയെടുക്കണം. നാഷണല്‍ സര്‍വ്വീസ് സ്‌കീം പോലുള്ള പ്രസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പരിശീലനം ഇത്തരത്തില്‍ പ്രസക്തമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഹയര്‍സെക്കന്‍ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം സപ്തദിന സഹവാസക്യാമ്പുകള്‍ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന ക്യാമ്പുകളാണ് ഏഴു ദിവസങ്ങളിലായി പൂര്‍ത്തിയാക്കുന്നത്. ഒരു എന്‍.എസ്.എസ്. അംഗം ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നത് സപ്തദിനക്യാമ്പില്‍ പങ്കെടുക്കുന്നതിലൂടെയാണ്. സഹജീവിതത്തിന്‍റെ  പാഠങ്ങള്‍ അഭ്യസിക്കുവാനും സാമൂഹ്യബോധമുള്ളവരായി മാറുവാനും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുവാനുള്ള കളരികളാണ് സപ്തദിന സഹവാസക്യാമ്പുകള്‍. ‘കല്‍പകം’ എന്ന പേരില്‍ ഓരോ യൂണിറ്റും 5 വീതം തെങ്ങിന്‍ തൈകള്‍ നട്ടു പിടിപ്പിക്കുന്ന പ്രവര്‍ത്തനത്തിന്‍റെ  ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷികരംഗത്ത് ഇടപെടാനുള്ള അറിവും കഴിവും നേടാന്‍ കഴിയുമെന്നതില്‍ സംശയമില്ല.

സപ്തദിനക്യാമ്പിന്‍റെ  ഭാഗമായി ‘ഹര്‍ ഘര്‍ തിരംഗ’ എന്ന ക്യാമ്പയ്ന്‍ ഏറ്റവും ഉചിതമായ രീതിയിലാണ് സംഘടിപ്പിക്കുന്നത്. ഇതിന്‍റെ  ഭാഗമായി ഒരു ലക്ഷത്തില്‍പരം ദേശീയപതാകകളാണ് പൊതുവിദ്യാഭ്യാസ മേഖലയിലെ ഹയര്‍ സെക്കന്‍ററി എന്‍.എസ്.എസ്. വോളന്‍റിയര്‍മാര്‍ തയ്യാറാക്കുന്നത്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ  ഭാഗമായി നിരവധി പ്രാദേശികമായ ചെറുത്തുനില്‍പ്പുകളും സഹനസമരങ്ങളും ഉണ്ടായിട്ടുണ്ട്. അവയൊക്കെ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിന്‍റെ  ഭാഗമായി സ്‌കൂളിന്‍റെ  ചുവരുകളില്‍ അത്തരം പ്രാദേശിക സമരചരിത്രത്തെ ആഖ്വാനം ചെയ്യുന്ന ചിത്രങ്ങള്‍ വരയ്ക്കുന്ന ‘ഫ്രീഡം വാള്‍’ എന്ന ക്യാമ്പയ്ന്‍  തികച്ചും നൂതനമായ ഇടപെടലാണ്.

ഹയര്‍ സെക്കന്‍ററി എന്‍.എസ്.എസ്. ക്യാമ്പിന്‍റെ  ഭാഗമായി ഡ്രൈഡേ ആചരണം, ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍, ഗാന്ധിസ്മൃതി സംഗമം, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍, ‘സമദര്‍ശന്‍’ – ലിംഗസമത്വപരിപാടിയടക്കം സമഗ്രമായ സാമൂഹ്യ ഇടപെടലുകള്‍ക്കാണ് ക്യാമ്പുമായി ബന്ധപ്പെട്ട് രൂപം നല്‍കിയിട്ടുള്ളത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു ഐ എ എസ്, ജോയിന്‍റ് ഡയറക്ടര്‍ ആര്‍ സുരേഷ്‌കുമാര്‍, റീജിയണല്‍ ഡയറക്ടര്‍ ബിനു പി ബി തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴഞ്ചേരി പഴയ തെരുവിൽ സിഗ്നൽലൈറ്റുകൾ പ്രവര്‍ത്തനരഹിതമായിട്ട്  രണ്ടാഴ്ച

0
കോഴഞ്ചേരി : തിരുവല്ല - കുമ്പഴ സംസ്ഥാനപാതയിൽ തിരക്കേറിയ കോഴഞ്ചേരി പഴയ...

വലിയ വിജയമാണ് കേരളത്തിൽ ഇടതുപക്ഷത്തിന് ജനങ്ങൾ സമ്മാനിക്കുക : കെകെ ശൈലജ

0
കോഴിക്കോട് :  വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ മട്ടന്നൂർ പഴശി...

പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

0
പാലക്കാട്: വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. തേൻകുറിശ്ശി സ്വദേശി...

സ്വത്ത് വിഭജനം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജയറാം രമേശ്

0
ന്യൂഡൽഹി : കോൺഗ്രസ് രാജ്യത്തെ സമ്പത്ത് മുസ്ലിംവിഭാഗനങ്ങൾക്ക് വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി...