ഡെസ്‌ക്കില്‍ താളംപിടിച്ച് പാട്ടു പാടി ; ആദിവാസി വിദ്യാര്‍ത്ഥിയെ സെക്യൂരിറ്റി മുളവടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

അതിരപ്പിള്ളി: ഡെസ്‌ക്കില്‍ താളംപിടിച്ച് പാട്ടു പാടി ആദിവാസി വിദ്യാര്‍ത്ഥിയെ സെക്യൂരിറ്റി മുളവടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു. വെറ്റിലപ്പാറയില്‍ ആദിവാസി വിദ്യാര്‍ഥിക്ക് മര്‍ദ്ദനം. പ്രീമെട്രിക് ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മുളവടി കൊണ്ട് വിദ്യാര്‍ഥിയെ അടിച്ചത്. ഡസ്ക്കിലടിച്ച് താളമിട്ടതിനാണ് മര്‍ദ്ദനമെന്ന് വിദ്യാര്‍ഥി പറഞ്ഞു. സംഭവം പുറത്തായതോടെ സെക്യൂരിറ്റി ജീവനക്കാരനെ സസ്പെൻഡ് ചെയ്യാൻ മന്ത്രി കെ.രാധാകൃഷ്ണന്‍ നിർദേശിച്ചു. പട്ടികവര്‍ഗ ഡയറക്ടറോടും മന്ത്രി റിപ്പോര്‍ട്ട് തേടി.

വാച്ച്മാനെതിരെ പോലീസ് കേസെടുത്തു. പത്താംക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. മുളവടി കൊണ്ട് അടിച്ചെന്നാണ് കുട്ടിയുടെ മൊഴി. വെറ്റിലപ്പാറ സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥിയാണ് പരാതിക്കാരന്‍. ഡസ്ക്കിലടിച്ച് താളമിട്ടതിന്റെ പേരിലായിരുന്നു മര്‍ദ്ദനമെന്ന് വിദ്യാര്‍ഥി പറയുന്നു. അതിരപ്പിള്ളി അടിച്ചില്‍തൊട്ടി ഊരുനിവാസിയാണ് കുട്ടി. ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മധുവിനെതിരെയാണ് പരാതി. അതിരപ്പിള്ളി പോലീസ് കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് തേടുമെന്ന് ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. പോലീസിനോടും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും ബാലവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.മനോജ്കുമാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...