വയനാട്ടിലെ സർക്കാർ വിദ്യാലയത്തിലെ ആദിവാസി വിദ്യാർത്ഥികളെ സ്വകാര്യ സ്കൂളിലേക്ക്‌ മാറ്റാൻ നീക്കം

For full experience, Download our mobile application:
Get it on Google Play

വയനാട്: സര്‍ക്കാര്‍ വിദ്യാലയത്തിലെ ആദിവാസി വിദ്യാര്‍ത്ഥികളെ കൊല്ലത്തെ സ്വകാര്യ സ്‌കൂളിലേക്ക് മാറ്റാന്‍ നീക്കം. വയനാട് വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റ ഗവ. ഹൈസ്‌കൂളില്‍നിന്നാണ് രക്ഷിതാക്കളെ സ്വാധീനിച്ച് വിദ്യാര്‍ഥികളെ കടത്താനുള്ള ശ്രമം. കൊല്ലം പാരിപ്പള്ളിയിലെ അണ്‍എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ 35 വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെക്കൊണ്ട് ടിസിക്ക് അപേക്ഷ നല്‍കിച്ചിരിക്കുകയാണ്. അഞ്ച് മുതല്‍ 10വരെ ക്ലാസുകളിലുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുടെയും ടിസിക്കാണ് സ്‌കൂളില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.

വെള്ളമുണ്ടയിലെ വാളാരംകുന്ന്, കൊയറ്റുപാറ, നരിപ്പാറ, അംബേദ്കര്‍ കോളനികളിലുള്ളവരാണ് കുട്ടികളെല്ലാം. ഈ കോളനികളില്‍നിന്ന് നാല് കിലോമീറ്ററേ വാരാമ്പറ്റ സ്‌കൂളിലേക്കുള്ളൂ. രക്ഷിതാക്കളെ പ്രലോഭിപ്പിച്ചാണ് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതെന്നാണ് ആക്ഷേപം. തീര്‍ത്തും ഗ്രാമീണ അന്തരീക്ഷത്തില്‍ പഠിക്കുന്ന ഗോത്രവിദ്യാര്‍ത്ഥികളെ മുന്നൊരുക്കമൊന്നുമില്ലാതെ കൊല്ലം നഗരത്തിലെ സ്‌കൂളിലേക്ക് മാറ്റുന്നത് ഇവരുടെ തുടര്‍പഠനംതന്നെ ഇല്ലാതാക്കുമെന്നാണ് ആക്ഷേപം. അതേസമയം ആദിവാസി വിദ്യാര്‍ത്ഥികളെ ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ടുപോകണമെങ്കില്‍ അനുവാദം വാങ്ങണമെന്ന് നേരത്തെ വയനാട് കലക്ടര്‍ ഉത്തരവിട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...