സഹനത്തിന്റെയും സഹിഷ്ണുതയുടെയും വിശ്വവിദ്യാലയമാണ് ഗാന്ധിയൻ ദർശനം : ജിതേഷ്ജി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആത്മാന്വേഷണത്തിന്റെയും സഹനത്തിന്റെയും സഹിഷ്ണുതയുടെയും സത്യാന്വേണത്തിന്റെയും വിശ്വവിദ്യാലയമാണ് ഗാന്ധിയൻ ദർശനങ്ങളെന്ന് ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനും അന്താരാഷ്ട്രഖ്യാതി നേടിയ സചിത്രപ്രഭാഷകനും പാരിസ്ഥിതിക ദാർശനികനുമായ ജിതേഷ്ജി പറഞ്ഞു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിതസന്ദേശമാക്കണം, സകലജീവജാലങ്ങളെയും സ്നേഹിക്കണം എന്നീ സ്നേഹസന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഗാന്ധിഭവൻ ദേവലോകം സ്നേഹപ്രയാണം 100 ആം ദിനാചരണങ്ങളുടെ ഉദ്ഘാടനം കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാപരമായ ഒരു അധികാരക്കസേരയിലുമിരിക്കാതെ കോടിക്കണക്കിന് മനുഷ്യരുടെ മനസ്സിൽ നിത്യസിംഹാസനമുറപ്പിച്ച അവധൂതന്റെ പേരാണ് ഗാന്ധിജി. കാഷായവസ്ത്രം ധരിക്കാതെയും സന്യാസദീക്ഷ സ്വീകരിക്കാതെയും മഹാ ഋഷീശ്വരനായി മാറിയ സബർമതിയിലെ സന്യാസിശ്രേഷ്ഠന്റെ ജീവിതം ആഴത്തിൽ പഠിക്കേണ്ട പുണ്യഗ്രന്ഥമാണ്. ജിതേഷ്ജി പറഞ്ഞു. കോന്നി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ഗാന്ധിഭവൻ സെക്രട്ടറി ഡോ : പുനലൂർ സോമരാജൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം അജോമോൻ, കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി,
ഹരികുമാർ പൂതങ്കര, അഡ്വ: സത്യാനന്ദ പണിക്കർ, അനി സാബു, പ്രവീൺ പ്ലാവിളയിൽ, ഉദയകുമാർ, വിനോദ് കുമാർ, ഹരീഷ് റാം, വി ബി ശ്രീനിവാസൻ, അജീഷ് തുടങ്ങിയവർ പ്രസംഗിച്ചു. പൗരപ്രമുഖരെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് ഐഎഫ്ടിഎ സിനിമാ യൂണിയൻ അവതരിപ്പിക്കുന്ന കലാവിരുന്നും നടന്നു. ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കുടുംബമാണ് ഗാന്ധിഭവൻ. വിവിധകേന്ദ്രങ്ങളിലായി മൂവായിരത്തിലേറെ നിരാലംബരായ മനുഷ്യർക്ക് അഭയകേന്ദ്രം ഒരുക്കി നൽകി മഹനീയ മാതൃകയാവുകയാണ് പത്തനാപുരം ആസ്ഥാനകേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗാന്ധിഭവൻ. കവിയും ജീവകാരുണ്യപ്രവർത്തകനുമായ ഡോ: പുനലൂർ സോമരാജനാണ് ഗാന്ധിഭവൻ സ്ഥാപകനും മുഖ്യസാരഥിയും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓൺലൈൻ, സാറ്റലൈറ്റ് ചാനലുകൾ വഴി വ്യാജപ്രചാരണം ; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി

0
കണ്ണൂർ : തനിക്കെതിരെ ഓൺലൈനിൽ വ്യാജപ്രചാരണം നടക്കുന്നുവെന്ന് സിപിഎം നേതാവും മുൻ...

തൃശ്ശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

0
തൃശ്ശൂർ: തൃശൂർ മടവാക്കരയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്...

നാടകീയ രംഗങ്ങൾ : പാർലമെന്റ് കവാടത്തിൽ സംഘർഷാവസ്ഥ ; പരസ്പരം ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും

0
ന്യൂഡൽഹി : നീറ്റ് ചോദ്യച്ചോർച്ച വിവാദത്തിൽ പാർലമെന്റിൽ നാടകീയ സംഭവങ്ങൾ. പാർലമെന്റ്...

ചെങ്കടലിൽ സൗദി കപ്പലിന് നേരെ ആക്രമണം

0
റിയാദ്: ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി അറേബ്യയുടെ കപ്പലിന്​ നേരെ...