ഗാനമേളയ്ക്കിടെ കുഴഞ്ഞു വീണു മരിച്ച ഗായകൻ കൊല്ലം ശരത്തിന് കലാകാരന്മാർ ആദരാഞ്ജലികൾ അർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഗാനമേള വേദികളിൽ സ്ത്രീശബ്ദം അനുകരിച്ച് പാടി ശ്രദ്ധേയനായ ഗായകൻ കൊല്ലം ശരത്തിൻ്റെ (എ.ആർ.ശരത്ചന്ദ്രൻ നായർ – 52 ) വിയോഗത്തിൽ കൊല്ലം ജില്ലയിലെ ഗായകരും വിവിധ കലാ സംഘടന ഭാരവാഹികളും ആദരാഞ്ജലികൾ അർപ്പിച്ചു. കോട്ടയത്ത് അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങിൽ ഗാനമേളയിൽ പാടി ക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.

കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം സരിഗയിലെ പ്രധാന ഗായകനായിരുന്നു ശരത്. എസ്.ജാനകിയുടെ ശബ്ദം അനുകരിച്ച് പാടുന്നതിലൂടെ പ്രശസ്തനായിരുന്ന ശരത്ത് സ്വദേശത്തും വിദേശത്തുമായി ആയിരത്തിലധികം വേദികളിൽ ഗാനങ്ങൾ അവതരിപ്പിച്ചിരുന്നു. സംഗീത മത്സരങ്ങളിൽ ഇദ്ദേഹം ജഡ്ജ്‌ ആയി വന്നിട്ടുമുണ്ട്.

ഒരു നല്ല വ്യക്തിത്വത്തിനുടമയായ ശരത്തിന്റെ വിയോഗത്തിൽ കൂട്ടുകാരായ ഗായകർ ആദരാഞ്ജലികളർപ്പിച്ച് ഓർമ്മകൾ പങ്കുവെച്ചു. കലാകാരൻമാരായ എം കെ രാജഭദ്രൻ, ഷിബു റാവുത്തർ, സജീവ് മുഖത്തല, ചവറ ശ്രീകുമാർ, ബാലചന്ദ്രൻ, ബിനീഷ്, സജീവ് മാമൂട് ഉൾപ്പെടെ നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിച്ചു. കൊല്ലം വയലഴകത്ത് വടക്കേത്തൊടിയിൽ കുടുംബാംഗമായ ശരത്ത് അവിവാഹിതനാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...