വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

നിരണം : വയനാട് പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഇടവകയിൽ സമൂഹ പ്രാർത്ഥന നടത്തി. ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നല്കി. അജോയി കെ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള അനുശോചന സന്ദേശം നല്കി. വിശ്വാസികൾ ചേർന്ന് മെഴുകുതിരി തെളിയിച്ചു സമൂഹ പ്രാർത്ഥനയിൽ സംബന്ധിപ്പിച്ചു. ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ ആദ്യ ദീപം തെളിയിച്ചു സെൽവരാജ് വിൻസന് കൈമാറി. ദുരിത ബാധിതരെ സഹായിക്കുന്നതിന് ലക്ഷ്യമിട്ട് ആരാധന മദ്ധ്യേ സമർപിച്ച സ്തോത്രകാഴ്ച ഇടവക ട്രസ്റ്റി റെന്നി തോമസ് തേവേരിൽ ഇടവക വികാരിക്ക് കൈമാറി. ഷാൽബിൻ മർക്കോസ്, ഡാനി വാലയിൽ, ഏബൽ റെന്നി എന്നിവർ നേതൃത്വം നല്കി.

രക്ഷാ പ്രവർത്തനം നടത്തുന്നവർക്കും സർക്കാർ സംവിധാനങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും അടിയന്തിരമായി ചെയ്യണമെന്ന് സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു. ബിഷപ്പ് മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പയുടെ നിർദ്ദേശത്തെ തുടർന്ന് കേരളത്തിലെ എല്ലാ ഇടവകകളിലും ആഗസ്റ്റ് 4ന് വിശുദ്ധ കുർബാന മധ്യേ വയനാടിന് വേണ്ടിയുള്ള സമൂഹ പ്രാർത്ഥന നടത്തി. പുനരധിവാസത്തിനും മുൻപോട്ടുള്ള ജീവിതത്തിനും ആശ്വാസമാകുവാൻ സമാഹരിച്ച തുക നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനാണ് തീരുമാനം. വയനാട്ടില്‍ പ്രകൃതി ദുരന്തം ഉണ്ടായതിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിലുളള 35 അംഗ വൈദ്യ സംഘമെത്തി സേവനവും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...