ചാരുംമൂട്: യുവാവിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. താമരക്കുളം കൊട്ടയ്ക്കാട്ടശേരി പ്ലാന്തോട്ടത്തിൽ തെക്കതിൽ ശ്രീരാഗിനെ (26) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പാലമേൽ പണയിൽ അരുൺ ഭവനത്തിൽ അനന്ദു (24)നെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴിന് നൂറനാട് പണയിൽ കുറ്റി നങ്ങ്യാര് കുളത്തിനു സമീപം വെച്ചായിരുന്നു സംഭവം.
ശ്രീരാഗിനെ തെറ്റിദ്ധരിപ്പിച്ച് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുവന്ന് കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ ശ്രീരാഗിന് തലയിൽ ആഴമേറിയ രീതിയിൽ മുറിവേറ്റിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ കഴിഞ്ഞദിവസം അടൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ലഹരിമരുന്നിന് അടിമയായ അനന്ദുവിൻ്റെ കൂട്ടുകാരനുമായി ശ്രീരാഗ് തർക്കമുണ്ടായതാണ് മർദ്ദനത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]