മുതലമട: നീലിപ്പാറയില്‍ യുവാവിന് വെടിയേറ്റു. ഒരാള്‍ അറസ്റ്റില്‍. നീലിപ്പാറ തൂണ്ടിപ്പുളിക്കാട്, ശെല്‍വകുമാറിന്റെ മകന്‍ പ്രദീപ് രാജ് (34) നാണ് ബുധന്‍ രാത്രി പത്തരക്ക് കിഴവന്‍ പുതൂര്‍ റോഡില്‍ വെച്ച് വെടിയേറ്റത്. വെടിയുതിര്‍ത്ത മുതലമട മീങ്കര, മത്തിരംപള്ളം മുരളീധരന്‍ (36)നെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവീണ്‍ എന്ന വ്യക്തിയുടെ കള്ള് ഷാപ്പില്‍ കള്ള എത്തിക്കുന്ന മാനേജരാണ് മുരളീധരന്‍. പിന്നീട് പ്രവീണിന്റെ ഷാപ്പില്‍ തൊഴിലാളിയായിരുന്നു. നിലവില്‍ ചെത്ത് തൊഴില്‍ നടത്തിവരുകയാണ്. ഒന്നര വര്‍ഷം മുമ്ബ് മുരളിയുടെ ഭാര്യാ സഹോദരിയുടെ വിവാഹ നിശ്ചയത്തിന് മുരളീധരന്‍ തുക വായ്പ ചോദിച്ചു. പ്രവീണ്‍ കൊടുത്തില്ല.
ഇതിനെ ചൊല്ലി വഴക്കുണ്ടായി. ഇതിന്റെ ഭാഗമായി മുരളീധരനെ വിളിച്ചു വരുത്തി പ്രവീണിന്റെ ഓഫീസിനടുത്തു വെച്ച് പ്രവീണും പ്രദീപ് രാജും മര്‍ദ്ദിച്ചു. അതിന്റെ വിരോധത്തിന്റെ പേരിലാണ് മറ്റൊരാളുടെ പക്കല്‍ നിന്നും വാങ്ങിയ തോക്ക് ഉപയോഗിച്ച് പ്രദീപ് രാജിനെ വിളിച്ചു വരുത്തി സംഭാഷണത്തിനിടെ മുരളീധരൻ വെടി ഉതിര്‍ത്തത്.
വലതു കൈയിലും വാരിയെല്ലുകള്‍ക്കിടയിലുമായി ഇരുപതിലധികം തിരകള്‍ തുളച്ച് കയറിയതായി പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് ഉണ്ടായ രാജേഷ്, ജ്യോതിഷ്. എന്നിവരെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. വ്യാഴം രാവിലെയാണ് മുരളീധരനെ അറസ്റ്റ് ചെയ്തത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.വിപിന്‍ദാസ്, എസ്‌ഐ.ബി.മധു, എഎസ്‌ഐ. കെ.ബി.വിശ്വനാഥന്‍, സി.ആര്‍. അരുണ്‍കുമാര്‍ കെ.എ.ഷാജു, എസ്.റഫീഷ്.എസ്.സുഭാഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]