തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ മദ്യനയം ചര്‍ച്ചയാകണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ മദ്യനയം ചര്‍ച്ചയാകണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. സ്ഥാനാര്‍ത്ഥികളും മുന്നണികളും അവരുടെ നിലപാട് വ്യക്തമാക്കണം. ഐ.ടി മേഖലയിലെ മദ്യവല്‍കരണം ഉള്‍പ്പടെ വിലയിരുത്തപ്പെടണമെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി അറിയിച്ചു. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ സംസ്ഥാനത്ത് ഉടനീളം ശക്തമായ പ്രതിഷേധ‌ പരിപാടികളാണ് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി നടത്തി വരുന്നത്. ഈ സാഹചര്യത്തിലാണ് തൃക്കാക്കരയിലും മദ്യനയം ച‍ര്‍ച്ചയാകണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി പറയുന്നത്.

ഐ.ടി മേഖലയിലെ മദ്യവല്‍കരണം തൊഴിലിടങ്ങളില്‍ അരാജകത്വം സൃഷ്ടിക്കും. അതുകൊണ്ട് തന്നെ ഐ.ടി മേഖല ഉള്‍പ്പെടുന്ന തൃക്കാക്കരയില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാ‍ര്‍ഥികളും അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് മദ്യവിരുദ്ധ സമിതി വക്താവ് ചാര്‍ലി പോള്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നടത്തിയ പോലെ പ്രത്യക്ഷ ക്യാമ്പയിനുകള്‍ തൃക്കാക്കരയില്‍ ഉണ്ടാകില്ലെന്നും മദ്യവിരുദ്ധ സമിതി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...