കൊച്ചി : തൃക്കാക്കരയില്‍ നായ്ക്കളെ കൊന്നത് നഗരസഭയുടെ അറിവോടെയെന്ന് പ്രതികളുടെ മൊഴി. സംഭവത്തില്‍ കഴിഞ്ഞദിവസം പിടിയിലായ മാറാട് സ്വദേശികള്‍ രഞ്ജിത്ത്, പ്രഭുല്‍, രഘു എന്നിവരുടേതാണ് വെളിപ്പെടുത്തല്‍.
നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് തങ്ങള്‍ക്ക് നായകളെ പിടികൂടാനും കൊല്ലാനും നിര്‍ദ്ദേശം നല്‍കിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. ഈ പശ്ചാത്തലത്തില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറി ഇന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറില്‍ നിന്ന് മൊഴി എടുക്കും.
30 നായ്ക്കളുടെ ജഡമായിരുന്നു കഴിഞ്ഞദിവസം തൃക്കാക്കര നഗരസഭാ യാര്‍ഡില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഹൈക്കോടതി ഇടപെടുകയും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ നഗരസഭ പ്രതികൂട്ടിലായതോടെ നഗരസഭാ ചെയര്‍മാന്‍ രാജിവെക്കണമെന്നും ചെയര്‍മാനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തിപ്പെടുത്തുമെന്നാണ് സൂചന.