കൊച്ചി : തൃക്കാക്കരയില്‍ മറുകണ്ടം ചാടിയത് പാര്‍ട്ടിയിലെ മാലിന്യങ്ങളെന്ന് കെ.മുരളീധരന്‍ എംപി. അവര്‍ സ്വയം പുറത്തുപോയാല്‍ കോണ്‍ഗ്രസ് ശുദ്ധീകരിക്കപ്പെടും. എറണാകുളത്ത് സിപിഐ എമ്മില്‍ നിന്നും അടിയൊഴുക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി എം.ബി മുരളീധരന്‍ ഇടതു പാളയത്തില്‍ എത്തിയത് കൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ ഭരണത്തിന്റെ പേരില്‍ നെഗളിച്ചാല്‍ ത്രിപുരയും ബംഗാളും ആവര്‍ത്തിക്കും. സര്‍ക്കാര്‍ അത് ഓര്‍ക്കുന്നത് നല്ലതാണ്. സിപിഐ എമ്മിന്റെ ആശയ ദാരിദ്ര്യമാണ് സുധാകരനെതിരെ തിരിഞ്ഞത്. പാലാരിവട്ടത്ത് പാലത്തില്‍ കുഴി കണ്ടതിനാണ് ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ ചെന്ന് അറസ്റ്റ് ചെയ്തത്. കൂളിമാട് പാലത്തിലെ മൂന്ന് ബീം തകര്‍ന്നതില്‍ കേസില്ല. കൂളിമാട് വന്നതോടെ തൃക്കാക്കരയില്‍ പാലാരിവട്ടം ഉയര്‍ത്തി പ്രചാരണം നടത്താന്‍ സര്‍ക്കാറിന് കഴിയുന്നില്ല. ഇതാണ് സുധാകരനെതിരെ കേസെടുത്ത് ശ്രദ്ധ തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കരയില്‍ മറുകണ്ടം ചാടിയത് പാര്‍ട്ടിയിലെ മാലിന്യങ്ങളെന്ന് കെ.മുരളീധരന്‍ എംപി
RECENT NEWS
Advertisment