തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​യും​വ​രെ സർവേയും കല്ലിടലും നിർത്തി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​യും​വ​രെ സം​സ്ഥാ​ന​ത്ത്​ സി​ല്‍വ​ര്‍ലൈ​ന്‍ സ​ര്‍വേ​ക്കും ക​ല്ലി​ട​ലി​നും അ​പ്ര​ഖ്യാ​പി​ത വി​ല​ക്ക്. തൃ​ക്കാ​ക്ക​ര​യി​ല്‍ വി​ജ​യി​ച്ച്‌​ നൂ​റ്​ സീ​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കാ​മെ​ന്ന്​ ക​രു​തു​ന്ന എ​ല്‍.​ഡി.​എ​ഫ്​ സ​ര്‍​ക്കാ​റി​ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്ത്​ സ​ര്‍​വേ ന​ട​ത്തി​യാ​ല്‍ ജ​ന​വി​കാ​രം എ​തി​രാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. സ​ര്‍വേ നി​ര്‍ത്തി​യെ​ന്ന് കെ-​റെ​യി​ല്‍ അ​ധി​കൃ​ത​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി സ​മ്മ​തി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഏ​പ്രി​ല്‍ 29നു​ ​ശേ​ഷം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ളൊ​ന്നും സം​സ്ഥാ​ന​ത്ത്​ ന​ട​ന്നി​ട്ടി​ല്ല.

കെ-​റെ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ ക​ല്ലി​ട​ലും സ​ര്‍​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​റ​ച്ചു​​നാ​ളാ​യി പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്​. പ​ല​യി​ട​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ്​ അ​തി​ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി. ക​ഴി​ഞ്ഞ 29ന് ​ക​ണ്ണൂ​ര്‍ മു​ഴ​പ്പി​ല​ങ്ങാ​ട് സ​ര്‍വേ​​ക്കെ​തി​രെ ഉ​യ​ര്‍ന്ന പ്ര​തി​ഷേ​ധ​വും കൈ​യാ​ങ്ക​ളി​യും വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​തി​നു​ പി​ന്നാ​ലെ തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധം ഭ​യ​ന്ന് കെ-​റെ​യി​ല്‍ സ​ര്‍വേ​യും ക​ല്ലി​ട​ലും നി​ര്‍​ത്തി​യെ​ന്ന​താ​ണ്​ വ​സ്തു​ത. ക​ണ്ണൂ​രി​ല്‍ സി.​പി.​എം പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സ് ന​ട​ന്ന സ​മ​യ​ത്തും സി​ല്‍വ​ര്‍ ലൈ​ന്‍ സ​ര്‍വേ നി​ര്‍ത്തി​വെ​ച്ചി​രു​ന്നു. സി​ല്‍​വ​ര്‍ ലൈ​ന്‍ ക​ല്ലി​ട​ലി​ന്‍റെ പേ​രി​ല്‍ പ്ര​തി​ഷേ​ധ​വും പോ​ലീ​സ് ന​ട​പ​ടി​യും തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക സി.​പി.​എ​മ്മി​നു​ണ്ടെ​ന്നാ​ണ് ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന​ത്. ജ​ന​ത്തെ പേ​ടി​ച്ച്‌ ക​ല്ലി​ട​ല്‍ നി​ര്‍ത്തി​യെ​ന്ന്​ പ്ര​തി​പ​ക്ഷ​വും ആ​രോ​പി​ക്കു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...