ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയെ എതിര്‍ത്തു നടന്‍ ദിലീപ് വിചാരണക്കോടതി മുന്‍പാകെ ഹര്‍ജി നല്‍കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസില്‍ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയെ എതിര്‍ത്തു നടന്‍ ദിലീപ് വിചാരണക്കോടതി മുന്‍പാകെ ഹര്‍ജി നല്‍കി. വിചാരണ വേളയില്‍ ദിലീപ് സാക്ഷികളെ സ്വാധീനിച്ചു മൊഴിമാറ്റി, തെളിവുകള്‍ നശിപ്പിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണു ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, ഈ ആരോപണങ്ങള്‍ ദിലീപ് നിഷേധിച്ചു ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ കോടതി 12 നു വിശദമായി കേള്‍ക്കും.

ഇതിനു പുറമേ നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് വിശദമായി പരിശോധിക്കാന്‍ ഫൊറന്‍സിക് സയന്‍സ് ലാബിലേക്ക് അയയ്ക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷയും കോടതി അന്നേദിവസം വീണ്ടും പരിഗണിക്കും. കോടതിയുടെ സേഫ് കസ്റ്റഡിയിലിരിക്കെ ഈ ദൃശ്യങ്ങള്‍ ചോര്‍ന്നതായുള്ള പരാതിയില്‍ അന്വേഷണം നടത്താനാണു പെന്‍ഡ്രൈവ് വിശദമായി പരിശോധിക്കാന്‍ പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടാണു വിചാരണക്കോടതി സ്വീകരിച്ചത്. ദൃശ്യങ്ങള്‍ ഒരു തവണ പരിശോധിച്ച സൈബര്‍ വിദഗ്ധനെ സാക്ഷിയായി വിസ്തരിച്ച കാര്യം കോടതി ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...