ആറന്മുള വിമാനത്താവളം ബിജെപിയും സിപിഎമ്മും കൂടി ഗൂഢാലോചന നടത്തി അട്ടിമറിച്ചു ; കൊടിക്കുന്നില്‍ സുരേഷ്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : മധ്യതിരുവിതാംകൂറിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുമായിരുന്ന ആറന്മുള വിമാനത്താവളം ബിജെപിയും സിപിഎമ്മും കൂടി ഗൂഢാലോചന നടത്തി അട്ടിമറിച്ചതിന് ശേഷം ജനങ്ങള്‍ക്ക് ഏറെ ദോഷകരമാകുന്ന കെ – റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് കടുത്ത ജനദ്രോഹമാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. കെ – റെയില്‍ വേഗതയല്ല വേദനയാണ് എന്ന സന്ദേശവുമായി കെപിസിസി കലാസാംസ്‌കാരിക സംഘടനയായ സംസ്‌കാര സാഹിതി നടത്തുന്ന സാംസ്‌കാരിക യാത്രയ്ക്ക് ചെങ്ങന്നൂരില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മധ്യതിരുവിതാംകൂറില്‍ ഒരു വിമാനത്താവളം ആരംഭിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിച്ചാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അതിനെ എല്ലാവിധത്തിലും പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ പാരിസ്ഥിതികമായി തകര്‍ക്കുന്ന കെ – റെയില്‍ പദ്ധതി സംസ്ഥാനത്തെ വന്‍ കടക്കെണിയില്‍ ആക്കും എന്നും രാഷ്ട്രീയ നേട്ടത്തിനുവേണ്ടി അപ്രായോഗികമായ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാഗതസംഘം ചെയര്‍മാന്‍ എബി കുര്യാക്കോസ് അധ്യക്ഷനായിരുന്നു.

ജാഥാക്യാപ്റ്റന്‍ ആര്യാടന്‍ ഷൗക്കത്ത്, വൈസ് ക്യാപ്റ്റന്‍ എന്‍.വി പ്രദീപ് കുമാര്‍, ഡി.വിജയകുമാര്‍, സുനില്‍ പി ഉമ്മന്‍, ജോര്‍ജ് തോമസ്, അനി വര്‍ഗീസ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ്, സാഹിതി ജില്ലാ ചെയര്‍മാന്‍ ഡോ.ആര്‍.രാജേഷ്, കണ്‍വീനര്‍ സി.കെ വിജയകുമാര്‍, ഡി.നാഗേഷ് കുമാര്‍, ഹരി പാണ്ടനാട്, സുജ ജോണ്‍, രോഹിണി ശശികുമാര്‍, ജോജി ചെറിയാന്‍, അഹമ്മദ് കൊല്ലകടവ്, കല്ലാര്‍ മദനന്‍, കെ.ബി യശോധരന്‍, സോമന്‍ പ്ലാപ്പള്ളി, വയലാര്‍ ലത്തീഫ്, എം.ആര്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...