കുസാറ്റിൽ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ സംഭവം ; വിദ്യാര്‍ത്ഥിക്ക് നാലു വര്‍ഷം പഠന വിലക്ക്

For full experience, Download our mobile application:
Get it on Google Play

കളമശേരി : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) ഹോളി ആഘോഷത്തിനിടയില്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വിദ്യാര്‍ത്ഥിക്ക് നാലു വര്‍ഷത്തെ പഠന വിലക്ക്. മൂന്നാം വര്‍ഷ ബിവോക് വിദ്യാര്‍ത്ഥി മാനവ് അഷ്‌റഫിനാണ് വിലക്കേര്‍പ്പെടുത്തിയത്. ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റിയുടെ ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സര്‍വകലാശാലയുടെ നടപടി. കര്‍ശന നടപടി സ്വീകരിക്കണമെന്നു കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ മാര്‍ച്ച്‌ 18ന് സര്‍വ്വകലാശാലയില്‍ ഹോളി ആഘോഷം സംഘടിപ്പിച്ചിരുന്നു. അമിനിറ്റി സെന്ററിന്റെ മുന്നില്‍ നടത്തിയ ആഘോഷത്തിനിടയില്‍ മാനവ് രണ്ട് വിദ്യാര്‍ത്ഥിനികളോടു അപമര്യാദയായി പെരുമാറി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കുക ആയിരുന്നു. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാനവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ മാനവിനെ പോലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...