തൃക്കരിപ്പൂരിലെ ശൈശവ വിവാഹത്തിൽ പുരോഹിതൻ്റെ മൊഴിയെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

‌കാസർകോട് : തൃക്കരിപ്പൂരിലെ ശൈശവ വിവാഹത്തിൽ പുരോഹിതൻ്റെ മൊഴിയെടുത്ത് പോലീസ്. ചന്തേര പോലീസ് ആണ് എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദിലെ പുരോഹിതൻ റഹ്മത്തുള്ള മദനിയുടെ മൊഴിയെടുത്തത്. ചൈൽഡ് ലൈനോട് വിശദീകരിച്ചതുപോലെ അന്നു നടന്ന കാര്യം പൂർണമായും പോലീസിനോടും വിശദീകരിച്ചുവെന്ന് റഹ്മത്തുള്ള പ്രതികരിച്ചു. പള്ളിയിൽ നടക്കുന്ന വിവാഹം സംബന്ധിച്ച് സമയം പള്ളി കമ്മിറ്റി അറിയിക്കുകയും പുരോഹിതനെത്തി മതാചാരപ്രകാരം ചടങ്ങ് നിർവഹിക്കലുമാണ് പതിവ്. വധുവിൻ്റെ പ്രായം അടക്കം മറ്റ് കാര്യങ്ങൾ അറിയില്ലെന്നും റഹ്മത്തുള്ള മദനി പറഞ്ഞു. മതപരമായി വിവാഹം നടന്നെന്നും ഇദ്ദേഹം പറയുന്നു. തൃക്കരിപ്പൂരിൽ 16 വയസ്സുകാരിയെ 28 കാരനായ പ്രവാസിയാണ് വിവാഹം കഴിച്ചത്. വരൻ ഉൾപ്പെടെ നാല് പേർക്കെതിരെ കോടതി നിർദേശ പ്രകാരം ചന്തേര പോലീസ് കേസെടുത്തു.

ഈ മാസം 13 നാണ് എടച്ചാക്കൈ അഴിക്കാൽ ജുമാമസ്ജിദിൽ വിവാഹം നടന്നത്. ദക്ഷിണ കൊറിയയിൽ ജോലി ചെയ്യുന്ന 28 വയസുകാരനായ സാബിർ ഷെയ്ക്ക്, 16 വയസുകാരിയെ വിവാഹം കഴിക്കുകയായിരുന്നു. ചൈൽഡ് ലൈനിൽ ചിലർ വിവരം നൽകിയതോടെ അന്വേഷണം ഉണ്ടായി. ബാല വിവാഹ നിരോധന ഓഫീസർ നടത്തിയ അന്വേഷണത്തിൽ ശൈശവ വിവാഹം നടന്നതായി കണ്ടെത്തി. റിപ്പോർട്ട് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സമർപ്പിക്കുകയും ചെയ്തു. ഇതോടെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ചന്തേര പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. വരൻ സാബിർ ഷെയ്ക്ക്, പെൺകുട്ടിയുടെ പിതാവ്, എടച്ചാക്കൈ അഴിക്കാൽ ജുമാ മസ്ജിദ് സെക്രട്ടറിയും പടന്ന ഗ്രാമ പഞ്ചായത്ത് അംഗവുമായ പി. കെ താജുദ്ദീൻ, വിവാഹം നടത്തിയ ഉസ്താദ് റഹ്മത്തുള്ള എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമമുണ്ടെന്നും സമഗ്ര അന്വേഷണത്തിന് ഉന്നത പോലീസ് സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ കുളത്തൂർ ജയ്സിംഗ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. കല്യാണം നടത്തിയിട്ടില്ലെന്നും ഉറപ്പിക്കൽ ചടങ്ങ് മാത്രമാണ് നടന്നതെന്നുമാണ് പെൺകുട്ടിയുടെയും വരന്റെയും ബഡുക്കളുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. വിവാഹം നടത്തിയത് സംബന്ധിച്ച് ദൃശ്യങ്ങളും രേഖകളും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവം വിവാദമായതിന് പിന്നാലെ വരൻ ദക്ഷിണ കൊറിയയിലേക്ക് മടങ്ങിയതായാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാബിനറ്റ് റാങ്ക് പദവികളിൽ തീരുമാനം ഉടൻ : 4 പേരെ പരിഗണിച്ച് സർക്കാർ

0
തിരുവനന്തപുരം : ഘടകകക്ഷി നേതാക്കൾക്ക് കാബിനറ്റ് റാങ്കുള്ള പദവി നൽകുന്ന കാര്യത്തിൽ...

മെസ്സിയുടെ പേരിൽ തട്ടിപ്പ് : ലക്ഷ്യം വിദേശനാണ്യം രാജ്യത്തിന് പുറത്തേക്ക് കടത്തൽ ആരോപണവുമായി സർക്കാർ

0
തിരുവനന്തപുരം : വിദേശനാണ്യം രാജ്യത്തിനുപുറത്തേക്കു കടത്താൻമാത്രം ലക്ഷ്യമിട്ടാണ് അർജന്റീന ടീമിെന്റയും ലയണൽ...

ടാക്‌സി ഡ്രൈവർമാർക്ക് ഭാഷ നിർബന്ധമാക്കി മഹാരാഷ്ട്ര ; മറാഠി അറിയില്ലെങ്കിൽ ലൈസൻസും പെർമിറ്റും റദ്ദാക്കും

0
മുംബൈ : മഹാരാഷ്ട്രയിൽ ഓട്ടോറിക്ഷ, ടാക്സി, ആപ്പ് അധിഷ്ഠിത ക്യാബുകൾ (ഒല,...

കാപ്പ കേസ് പ്രതി ആർ. സുഗതന് അവധി നൽകിയതിൽ എൽഡിഎഫ് നിയമനടപടിക്ക്

0
തിരുവനന്തപുരം: കാപ്പ കേസിലെ പ്രതിയായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍....