തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായ പി.വി. അൻവർ തിങ്കളാഴ്ച പത്രിക സമർപ്പിക്കും

For full experience, Download our mobile application:
Get it on Google Play

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ ജീവൻ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങളുടെ കൈയിലാണ്. മലയോര കർഷകർക്ക് വേണ്ടിയിട്ടാണ് താൻ ഈ പോരാട്ടം മുഴുവൻ നടത്തിയത്. അവർക്ക് വേണ്ടിയിട്ടാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘ഇപ്പോൾ എന്റെ ജീവൻ പോലും അപകടത്തിലാണ്. ഒരു ഭാഗത്ത് പിണറായി, ഒരു ഭാഗത്ത് സതീശൻ, ഒരു ഭാഗത്ത് ആർഎസ്എസ്. ഇവർ മൂന്നും കൂടി എന്നെ ഞെക്കിപ്പിഴിയാനുള്ള തീരുമാനമാണ്. 2026-ലെ തിരഞ്ഞെടുപ്പ് വരേ ഒരുപക്ഷെ ജീവിച്ചിരിക്കും.

ജനങ്ങൾ നിലമ്പൂരിൽ എന്നെ കൈവിട്ടാൽ ഞാൻ ഉണ്ടാകും എന്ന പ്രതീക്ഷ എനിക്കില്ല. എന്റെ വിധി അതാണെങ്കിൽ അത് നടക്കട്ടെ എന്നാണ് എന്റെയും തീരുമാനം. മരണത്തെ ഞാൻ ഭയപ്പെടുന്നില്ല. എന്റെ ജീവൻ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങൾക്ക് സമർപ്പിക്കുന്നു. ജനങ്ങൾക്ക് വേണ്ടി പദവികളും സൗകര്യങ്ങളും മുഴുവൻ ത്യജിച്ച് നിങ്ങളെ വിശ്വസിച്ച് പോരാട്ടത്തിനിറങ്ങുന്നു. എന്റെ കൂടെ വരാൻ ഒരാളുമില്ല’- അൻവർ പറഞ്ഞു. താൻ അല്ല സ്ഥാനാർത്ഥി, നിലമ്പൂരിലെ ഓരോ വോട്ടറും സ്ഥാനാർത്ഥിയാണ്. ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ പാവപ്പെട്ട, പീഡനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മലയോര കർഷകരുൾപ്പെടെ എല്ലാ സാധാരണക്കാർക്കും സമർപ്പിക്കുന്നെന്നും പി.വി. അൻവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവകരമെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത്...

നിധി കിട്ടിയ സ്വർണ്ണമെന്ന് വിശ്വസിപ്പിച്ച് നൽകിയത് മുക്കുപണ്ടം ; വ്യാപാരിയിൽ നിന്ന് രണ്ട് ലക്ഷം...

0
കാഞ്ഞങ്ങാട്: പുരാതന നിധിയിൽ നിന്ന് ലഭിച്ച തങ്കമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ...

തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്

0
തൃശൂർ: തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്. യുഡിഎഫ്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഐ.എച്ച്.ആര്‍.ഡി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ഐ.എച്ച്.ആര്‍.ഡി ജൂണില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍...