രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത നേതാവാണ് പി വി അൻവറെന്ന് തൃണമൂല്‍ സെക്രട്ടറി വി ശിവദാസൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പാർട്ടി വിട്ട പി വി അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത നേതാവാണ് പി വി അൻവറെന്ന് തൃണമൂല്‍ സെക്രട്ടറി വി ശിവദാസൻ വിമർശിച്ചു. അൻവറിനുള്ള തൃണമൂൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചെന്നും ശിവദാസൻ പറഞ്ഞു. നിരവധി ഇടത് നേതാക്കൾ അടക്കം ചേരുമെന്ന് പറഞ്ഞാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ വന്നത്. നാട്ടിൽ അന്വേഷിച്ചപ്പോൾ ഒരാൾക്ക് പോലും ഇയാൾ പറഞ്ഞ കാര്യങ്ങൾ അറിയില്ലെന്നും ശിവദാസൻ വിമർശിച്ചു. അൻവർ പാർട്ടിയിൽ എടുക്കാൻ ആവശ്യപ്പെട്ട് അയച്ച കത്തും തൃണമൂല്‍ നേതൃത്വം പുറത്ത് വിട്ടു. അൻവറിനെ വെച്ച് കേരളത്തിൽ തൃണമൂൽ കോൺഗ്രസ് വളർത്താൻ പറ്റില്ലെന്ന് ബോധ്യമായി. അതുകൊണ്ടാണ് പിന്തുണ പിൻവലിച്ചത്. അൻവർ പോയാൽ തൃണമൂൽ കോൺഗ്രസിന് ഒന്നും പറ്റില്ലെന്നും തൃണമൂൽ കോൺഗ്രസ് ശക്തമാണെന്നും ശിവദാസൻ പറഞ്ഞു. അൻവർ നല്ലൊരു ഡോക്ടറെ കാണണം എന്നും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവായ ശിവദാസൻ പറഞ്ഞു.

തൃണമൂൽ കോൺഗ്രസിൽ ചേരാൻ അൻവർ നൽകിയ കത്തിൽ മുൻ സിപിഎം എംഎൽഎ അടക്കമുള്ള നേതാക്കളുടെ പേരുകൾ അടങ്ങിയിട്ടുണ്ട്. ജി സുധാകരൻ, യു പ്രതിഭ, സി ദിവാകരൻ തുടങ്ങിയ ഇടത് നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കുമെന്ന് അവകാശപ്പെട്ടാണ് അൻവര്‍ ദേശീയ നേതൃത്വത്തിന് കത്ത് നല്‍കിയത്. 26/11/2024 ന് മമത ബാനർജിക്ക് നൽകിയ കത്താണ് പുറത്ത് വിട്ടത്. കാരാട്ട് റസാക്ക്, ടി കെ നൗഷാദ്, എ വി ഗോപിനാഥ്, സി കെ പദ്മനാഭൻ, ഹുസൈൻ രണ്ടത്താണി, എസ് രാജേന്ദ്രൻ, സി ദിവാകരൻ, ഷിബു ബേബി ജോൺ, തോമസ് ചാഴിക്കാടൻ, ഐ എം വിജയൻ എന്നിവർ താല്പര്യം അറിയിച്ചെന്നും അൻവറിന്റെ കത്തിൽ പറയുന്നു. പ്രതിഭ ഹരി എംഎൽഎ, കോവൂർ കുഞ്ഞുമോൻ, കെ പി മോഹനൻ, കെ കെ രമ, തോമസ് കെ തോമസ് എന്നിവരും തന്നോട് മുന്നണിയിൽ ചേരാമെന്ന് പറഞ്ഞെന്നും അൻവർ കത്തിൽ പറയുന്നുണ്ട്. അതേസമയം, അൻവർ തൻ്റെ പേര് കത്തിൽ ഉൾപ്പെടു യതിനെ കുറിച്ച് അറിയില്ല. ഇക്കാര്യം തന്നോട് പറഞ്ഞിട്ടുമില്ലെന്നും തൻ്റെ അറിവില്ലാതെ അൻവർ എങ്ങനെ കത്തിൽ പേര് പരാമർശിച്ചുവെന്നും കെ കെ രമ ചോദിച്ചു.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...