കൊടുംവേനലില്‍ ജില്ലയിലെ നദികള്‍ വറ്റിവരളുന്നു ; പ്രതിസന്ധിയിലായി ശുദ്ധജല പദ്ധതികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊടും വേനലില്‍ ജില്ലയിലെ നദികള്‍ വറ്റിവരണ്ടുതുടങ്ങിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ശുദ്ധജല പദ്ധതികള്‍. ജില്ലയിലെ റാന്നി, കോന്നി, അടൂര്‍, തിരുവല്ല, ആറന്മുള നിയോജക മണ്ഡലങ്ങളിലായി ഒഴുകുന്ന അച്ചന്‍കോവിലാര്‍, കല്ലാര്‍, പമ്പയാര്‍ എന്നിവ കേന്ദ്രീകരിച്ച് കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ നിരവധി ശുദ്ധജല വിതരണ പദ്ധതികളാണ് ഉള്ളത്. വേനല്‍ കടുത്തതോടെ ഈ നദികളെല്ലാം ഏറെക്കുറെ വറ്റിവരണ്ട് തുടങ്ങി. ശുദ്ധജല പദ്ധതികളെ ഇന്‍ണ്ടേക് പമ്പ് ഹൗസുകളില്‍ നിന്നും പമ്പ് ചെയ്യുന്ന ജലം ബൂസ്റ്റര്‍ പമ്പ് ഹൗസുകളില്‍ എത്തിയ ശേഷം ഇവിടെ നിന്നും നഗര സഭകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും വിവിധ പ്രദേശങ്ങളിലേക്ക് പല ദിവസങ്ങളില്‍ തുറന്നു വിടുകയാണ് ചെയ്യുന്നത്.

എന്നാല്‍ നദികളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു തുടങ്ങിയതോടെ പമ്പ് ചെയ്യാന്‍ ആവശ്യമായ വെള്ളം വരും ദിവസങ്ങളില്‍ ലഭിക്കാതെ വരുമെന്നാണ് കരുതുന്നത്. ഇത് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്കും ജില്ലയെ എത്തിക്കും. ജില്ലയിലെ നഗര സഭകളിലും ഗ്രാമപഞ്ചായത്തിലെ ചിലയിടങ്ങളിലും പൂര്‍ണ്ണമായും കുടിവെള്ള പൈപ്പ് ലൈനുകളെ ആശ്രയിച്ച് കഴിയുന്നവരാണ് ഏറെയും. എല്ലാ തവണയും ഗ്രാമപഞ്ചായത്തുകളും നഗര സഭകളും പലയിടങ്ങളിലും ടാങ്കറുകളില്‍ വെള്ളം എത്തിച്ച് കൊടുത്തിരുന്നു എങ്കിലും ഈ തവണ ഇതൊന്നും നടപ്പായില്ല. ഇത് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും കാരണമായി തീര്‍ന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻസ്പയർ ഷീ’ റദ്ദാക്കിയിട്ടില്ല, കേരളത്തിൽ 5393 വിദ്യാർഥികൾക്ക് ലഭിച്ചു’ ; കേന്ദ്രം

0
ന്യൂഡൽഹി : ശാസ്ത്രവിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക...

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...