കല്‍പ്പറ്റയിൽ നാല്‍പ്പത് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : ചില്ലറ വില്‍പ്പനക്കായി സാഹസികമായി എംഡിഎംഎ കടത്തിയ യുവാവിനെ വയനാട് പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പൂനൂര്‍ വേണാടിയില്‍ വീട്ടില്‍ വി റാസിഖ് (38)ആണ് പിടിയിലായത്. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കല്‍പറ്റ പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. റാസിഖില്‍ നിന്നും നാല്‍പ്പത് ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്. സിപ് ലോക്ക് കവറുകളില്‍ മയക്കുമരുന്ന് നിറച്ചതിന് ശേഷം ഇരുകാലുകളിലും ഈ പാക്കറ്റുകള്‍ ടേപ്പ് ചെയ്തതായിരുന്നു കടത്ത്.

സംശയം തോന്നിയാണ് പ്രതിയെ പോലീസ് പരിശോധനക്ക് വിധേയമാക്കിയയത്. റാസിഖ് ഇതിന് മുമ്പും ഇതേ രീതിയില്‍ മയക്കുമരുന്ന് കടത്തിയിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്. കൂടുതല്‍ അളവില്‍ എംഡിഎംഎ കടത്തിയതിനാല്‍ ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടേക്കാം. അതിനാല്‍ തന്നെ അന്വേഷണം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...