ഇന്ത്യൻ പ്രതിനിധി സംഘത്തിനൊപ്പം തൃണമൂൽ ഉണ്ടാകില്ല; യൂസുഫ് പത്താനെ പിൻവലിച്ച് മമതാ ബാനർജി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പാകിസ്താന്റെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയത്തെക്കുറിച്ച് ലോക രാജ്യങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഇന്ത്യ അയക്കുന്ന പ്രതിനിധി സംഘത്തിൽ യൂസുഫ് പത്താനോ മറ്റ് എംപിമാരോ പങ്കെടുക്കില്ലെന്ന് സർക്കാരിനെ അറിയിച്ച് തൃണമൂൽ കോൺഗ്രസ്. നേതൃത്വവുമായി കൂടിയാലോചിക്കാതെ എംപിമാരെ തെരഞ്ഞടുക്കുന്ന കേന്ദ്രത്തിന്റെ നിലപാടിനോട് മമത ബാനർജിയുടെ പാർട്ടിക്ക് വിയോജിപ്പുണ്ടായിരുന്നു. കൂടാതെ പഹൽഗാം ഭീരാക്രമണത്തിന് ശേഷം നടത്തുന്ന ആഗോള സന്ദർശനത്തിന്റെ ഭാഗമാകേണ്ടതില്ല എന്ന് പാർട്ടി തീരുമാനിച്ചതായും വൃത്തങ്ങൾ വ്യക്തമാക്കി.

ആരോഗ്യ കാരണങ്ങളാൽ പ്രതിനിധി സംഘത്തിൽ ചേരാൻ കഴിയില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ലോക്സഭ അംഗവുമായ സുദീപ് ബന്ധ്യോപാധ്യായ അറിയിച്ചതിനെതുടർന്നാണ് മുർഷിദാബാദ് എംപിയായ യൂസുഫ് പത്താനെ കേന്ദ്രം സംഘത്തിലേക്ക് തെരഞ്ഞെടുത്തത്. എന്നാൽ പാർട്ടിയുമായി കൂടിയാലോചിക്കാതെയാണ് കേന്ദ്രം തീരുമാനമെടുത്തതെന്ന് തൃണമൂൽ ആരോപിച്ചു.ഇന്ത്യോനേഷ്യ, മലേഷ്യ, സൗത്ത് കൊറിയ, സിങ്കപ്പൂർ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്ന ജെഡിയു എംപി സജ്ഞയ് ഝാ യുടെ സംഘത്തിലേക്കാണ് യൂസുഫ് പത്താനെ തെരഞ്ഞെടുത്തത്. ജോൺ ബ്രിട്ടാസ്, സൽമാൻ ഖുർഷിദ്, ബ്രിജ് ലാൽ എന്നിവരടങ്ങുന്ന ഒൻപതംഗ സംഘം മേയ് 21ന് ജപ്പാനിലേക്ക് തിരിക്കേണ്ടതായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസുൾപ്പെടെ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ മത്സരിച്ച് രാജ്യത്തിന്റെ അഭിമാനമുയർത്തിയ മലയാളി...

പാലക്കാട് ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി...

0
വേലന്താവളം: പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച...

കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ മുട്ടയേറ് ; സംഭവത്തില്‍ അട്ടിമറി സംശയിച്ച് കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കര്‍ണാടകയില്‍ എക്സ്പ്രസ് ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ...

പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

0
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി...