സു​ൽ​ത്താ​ൻ ബ​ത്തേ​രി കോ​ട്ട​ക്കു​ന്നി​ൽ വീ​ണ്ടും പു​ലി

For full experience, Download our mobile application:
Get it on Google Play

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​ത്തി​ൽ മൈ​സൂ​ർ റോ​ഡി​ൽ കോ​ട്ട​ക്കു​ന്നി​ൽ വീ​ണ്ടും പു​ലി​യു​ടെ സാ​ന്നി​ധ്യം. പു​തു​ശ്ശേ​രി​യി​ൽ പോ​ൾ മാ​ത്യൂ​സി​ന്‍റെ വീ​ട്ടി​ൽ സ്ഥാ​പി​ച്ച സി.​സി.​ടി.​വി​യി​ൽ ഞാ​യ​റാ​ഴ്ച വെ​ളു​പ്പി​നും പു​ലി​യു​ടെ ദൃ​ശ്യം പ​തി​ഞ്ഞു. ഇ​ത്ത​വ​ണ കോ​ഴി​ക്കൂ​ട് പൊ​ളി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. തി​രു​നെ​ല്ലി ഹൗ​സി​ങ് കോ​ള​നി ഭാ​ഗ​ത്തേ​ക്കാ​ണ് പു​ലി നീ​ങ്ങി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വെ​ളു​പ്പി​നും പോ​ൾ മാ​ത്യൂ​സി​ന്റെ വീ​ട്ടി​ൽ പു​ലി​യെ​ത്തി​യി​രു​ന്നു.അ​ന്ന് മാ​ത്യൂ​സി​ന്റെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ല് ക​രി​ങ്കോ​ഴി ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് കോ​ഴി​ക​ളെ കൊ​ണ്ടു​പോ​യി. പു​ലി കോ​ഴി​ക​ളെ ഭ​ക്ഷി​ച്ച​തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ടി​ന്റെ സ​മീ​പ​ത്തു​നി​ന്നു ക​ണ്ടെ​ത്തി.

വ​നം വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും കൂ​ട് വെ​ക്കാ​നു​ള്ള ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നി​ല്ല. പ​ക​രം കാ​മ​റ സ്ഥാ​പി​ച്ച് പു​ലി​യെ നി​രീ​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. പോ​ൾ മാ​ത്യൂ​സി​ന്റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കോ​ഴി​ക്കൂ​ടി​ന​ടു​ത്ത് കൂ​ടു​വെ​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​തി​നോ​ട​കം​ത​ന്നെ പു​ലി​യെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.ര​ണ്ടാ​ഴ്ച​മു​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി സ്ഥി​തി​ചെ​യ്യു​ന്ന ഫെ​യ​ർ​ലാ​ൻ​ഡ് കോ​ള​നി ഭാ​ഗ​ത്താ​ണ് പു​ലി​യെ ആ​ദ്യ​മാ​യി ക​ണ്ട​ത്. പി​ന്നീ​ട് പു​ലി കോ​ട്ട​ക്കു​ന്ന് ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. കോ​ട്ട​ക്കു​ന്നി​ന് ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് വ​നം. പു​ലി ന​ഗ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം തി​രി​ച്ച് ഇ​തു​വ​രെ വ​ന​ത്തി​ലേ​ക്ക് പോ​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി കുളത്തുമണ്ണില്‍ ബന്ധുകള്‍ തമ്മില്‍ സംഘര്‍ഷം : യുവാവിനെ ചവിട്ടി കൊലപ്പെടുത്തി

0
കോന്നി : ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 45 കാരന്‍ ചവിട്ടേറ്റ്...

മുഖ്യമന്ത്രി വി ഡി സതീശൻ ആർ എസ് എസിന് പൂർണ്ണമായും കീഴടങ്ങിയെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ ആർ എസ് എസിന് പൂർണ്ണമായും...

റാന്നി വലിയകാവ് റോഡില്‍ തെങ്ങ് റോഡിലേക്ക് വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്

0
റാന്നി : റാന്നി വലിയകാവ് റോഡില്‍ സിറ്റാഡല്‍ സ്കൂള്‍ ജംഗ്ഷന് സമീപം തെങ്ങ്...

‘ഡല്‍ഹി ചലോ’ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

0
ന്യൂഡല്‍ഹി: 'ഡല്‍ഹി ചലോ' സമരത്തിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിനുകള്‍ റദ്ദാക്കി...