വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കോടതിയില്‍ ഹാജരാക്കിയ മൂന്ന് അധ്യാപകര്‍ക്കും ജാമ്യം

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കോടതിയില്‍ ഹാജരാക്കിയ മൂന്ന് അധ്യാപകര്‍ക്കും ജാമ്യം. പ്രധാനാധ്യാപിക ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. പീഡന വിവരം മറച്ചു വച്ചതിനാണ് പോലീസ് ഇവരെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തത് കോടതിയില്‍ ഹാജരാക്കിയത്. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ലൈംഗിക അതിക്രമം അറിഞ്ഞിട്ടും മറച്ചുവെച്ചതാനാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ അധ്യാപകന്‍ കിരണ്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാള്‍ക്കെതിരെ മുമ്പും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പൊന്നുരുന്നിയില്‍ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയി മടങ്ങി വരുന്നതിനിടെ ഇരുചക്രവാഹനത്തില്‍ വെച്ച് അധ്യാപകന്‍ മോശമായി പെരുമാറുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിച്ചു. ലൈംഗിക ചുവയോട് സംസാരിക്കുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പിറ്റേന്ന് തന്നെ ഇക്കാര്യം വിദ്യാര്‍ഥിനി സഹപാഠികളോട് പറഞ്ഞു. തുടര്‍ന്ന് പോലീസിലും പരാതിയെത്തുകയായിരുന്നു. എന്നിട്ടും ലൈംഗികാതിക്രമം മറച്ചുവെക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചത്. ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...