ത്രിപുര ഡിജിപി പോലീസ് ആസ്ഥാനത്ത് മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

അഗർത്തല: ത്രിപുര ഡിജിപി അനുരാഗ് ധങ്കർ മരിച്ച നിലയിൽ. അഗർത്തലയിലെ പോലീസ് ആസ്ഥാനത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. 1994 ബാച്ച് ഐപിഎസ് ഓഫീസറാണ് അനുരാഗ് ധങ്കർ. മൂന്ന് പതിറ്റാണ്ടായി അദ്ദേഹം സർവീസിലുണ്ട്. കഴിഞ്ഞ വർഷം മെയിലാണ് ത്രിപുരയുടെ പോലീസ് മേധാവിയായത്. വെടിയേറ്റാണ് ഡിജിപിയുടെ മരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർവീസ് റിവോൾവർ ഉപയോഗിച്ച് ഡിജിപി സ്വയം വെടിവച്ചതാണെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. ഉടനെ അദ്ദേഹത്തെ ഗോവിന്ദ് വല്ലഭ് പന്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോലീസ് സംഘം സംഭവ സ്ഥലത്ത് അന്വേഷണം തുടങ്ങി.

1995 മുതൽ 2003 വരെ ത്രിപുരയിൽ സേവനം അനുഷ്ഠിച്ച അനുരാഗ് ധങ്കർ പിന്നീട് ഒരു വർഷക്കാലം കൊസവോ യുഎൻ മിഷൻറെ ഭാഗമായി. അതിനു ശേഷം കേന്ദ്ര ഡെപ്യൂട്ടേഷനിൽ സിബിഐയിലും സിഐഎസ്എഫിലും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ത്രിപുരയിൽ തന്നെ തിരിച്ചെത്തി. മുഖ്യമന്ത്രി മണിക് സാഹ ഉൾപ്പെടെയുള്ളവർ പോലീസ് ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇതുവരെ ഡിജിപിയുടെ മരണ കാരണം സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...