ഇതൊന്നും എനിക്ക് വേണ്ടി ചോദിച്ചതല്ല ; എല്ലാം മേയര്‍ക്കു വേണ്ടി എന്ന് എം.കെ വര്‍ഗീസ്‌

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സ്‌കൂള്‍ പരിപാടിയില്‍ വെച്ച ഫ്ലക്സില്‍ തന്റെ ചെറിയ ഫോട്ടോ വെച്ചതിനെത്തുടര്‍ന്ന് ചടങ്ങ് ബഹിഷ്‌കരിച്ച സംഭവത്തില്‍ പ്രതികരണവുമായി തൃശൂര്‍ മേയര്‍ എം.കെ വര്‍​ഗീസ്. താനല്ല, ആര് മേയറായാലും ഇങ്ങനെ കണ്ടാല്‍ വേദനിക്കുമെന്നും മേയര്‍ പദവിയെ ആര് താഴ്‌ത്തി കെട്ടാന്‍ ശ്രമിച്ചാലും അതിനെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തുടരെ തുടരെയുണ്ടാകുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മേയറുടെ പടം ചെറുതായപ്പോള്‍ എം.കെ.വര്‍ഗീസിന് വേദനിച്ചില്ല. പക്ഷേ, മേയര്‍ക്ക് വേദനിച്ചു. കോര്‍പറേഷന്റെ കീഴിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ മേയര്‍ മുഖ്യാതിഥിയും ഉദ്ഘാടകനും അധ്യക്ഷനും പുറത്ത് നിന്നുള്ളവരുമാകുമ്ബോള്‍ മേയര്‍ക്ക് വേദനിക്കും. ഏറ്റവും അവസാനം ചെറുതാക്കി മേയറുടെ ഫോട്ടോ കൊടുത്തിരിക്കുന്നു. എം.കെ.വര്‍ഗീസിന് ഇത് പ്രശ്‌നമല്ല. എന്നാല്‍, മേയര്‍ക്ക് പ്രശ്നമാണ്. മേയര്‍ പദവിയെ താഴ്‌ത്തിക്കെട്ടാന്‍ ആര് ശ്രമിച്ചാലും ഞാന്‍ ഈ കസേരയിലുള്ളിടത്തോളം കാലം അതിന് എതിര്‍ക്കും. ഞാനല്ല ആരു മേയറായാലും അപമാനിക്കാന്‍ പാടില്ല’- എം.കെ വര്‍​ഗീസ് പറഞ്ഞു.

പോലീസ് സല്യൂട്ട് നല്‍കാത്തതിന്റെ പേരിലുണ്ടായ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു.’എനിക്ക് തന്ന പ്രോട്ടോക്കോള്‍ നിയമത്തില്‍ മേയറുടെ പദവി കാണിച്ചിരിക്കുന്നത് ഡെപ്യൂട്ടി സ്‌പീക്കറുടെ താഴെയാണ്. അത് എംപി‌യ്‌ക്കും എംഎല്‍എയ്‌ക്കും മുകളിലുമാണ്. ആ പദവിക്ക് സല്യൂട്ട് ഉണ്ടോ എന്ന സംശയമാണ് ഞാന്‍ ഡിജിപിയോട് ചോദിച്ചത്. എനിക്ക് സംശയം ചോദിക്കാന്‍ അധികാരമില്ലേ? ഞാന്‍ രേഖാമൂലം ചോദിച്ചതിന് ഒരു വര്‍ഷമായിട്ടും ഡിജിപി മറുപടി നല്‍കിയിട്ടില്ല. അവര്‍ പറയട്ടെ മേയറിന് സല്യൂട്ടില്ലെന്ന്. ആ സമയത്തുണ്ട്, ഈ സമയത്തില്ല എന്നൊന്നും പറഞ്ഞാല്‍ പോരാ. എം.കെ.വര്‍ഗീസിന് വേണ്ടി ചോദിച്ചതല്ല സല്യൂട്ട്. മേയര്‍മാര്‍ക്ക് വേണ്ടി ചോദിച്ചതാണ്’- അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...