ഗുജറാത്തില്‍ രണ്ടുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗര്‍ : ഗുജറാത്തില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഡിസംബര്‍ നാലിന് ഒമൈക്രോണ്‍ പോസിറ്റീവായ ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയി. സിംബാബ്‌വെയില്‍നിന്ന് മടങ്ങിയെത്തിയയാള്‍ക്കാണ് ജാംനഗറില്‍ ഡിസംബര്‍ നാലിന് രോഗം സ്ഥിരീകരിച്ചത്.

ജനിതക ശ്രേണീകരണത്തിലാണ് ഒമൈക്രോണ്‍ വകഭേദമാണെന്ന് കണ്ടെത്തിയത്. രണ്ടു ഡോസ് വാക്‌സിനും ഇദ്ദേഹം സ്വീകരിച്ചിരുന്നു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 10 പേരെ നിരീക്ഷണത്തിലാക്കുകയും കോവിഡ് പരിശോധന നടത്തുകയും ചെയ്തിരുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍ ഒമ്പത് ഒമൈക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. കൂടാതെ കര്‍ണാടകയിലും മഹാരാഷ്ട്രയിലും രോഗം സ്ഥിരീകരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...

വിദ്യാർഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന്...

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...