Saturday, July 5, 2025 1:49 am

മേയര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം ; തിരിച്ചടിച്ച് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മേയർക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം നിയമസഭയിൽ. പ്രായംകുറഞ്ഞ ആൾ മേയർ പദവിയിെലത്തിയത് ചിലര്‍ക്ക് സഹിക്കാത്തതുകൊണ്ടാണ് വ്യക്തിപരമായ പരാമര്‍ശം നടത്തുന്നതെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ തിരിച്ചടിച്ചു. എം.വിന്‍സെന്‍റിന്റെ അടിയന്തര പ്രമേയ നോട്ടീസിൽ നടന്ന ചര്‍ച്ചയിലാണ് ഭരണ – പ്രതിപക്ഷങ്ങൾ ഏറ്റുമുട്ടിയത്. മേയര്‍ക്ക് പ്രായത്തിൽ മാത്രമല്ല ജനാധിപത്യ ബോധത്തിലും കുറവുണ്ടെന്ന് എം.വിന്‍സെൻറ് കുറ്റപ്പെടുത്തി.

മേയറുടെ പ്രായത്തെക്കാള്‍ പ്രവര്‍ത്തന പാരമ്പര്യമുള്ളവരാണ് നഗരസഭക്കുമുന്നില്‍ സമരമിരിക്കുന്നത്. സാധാരണ പ്രതിപക്ഷത്തുള്ളവര്‍ സമരമിരുന്നാല്‍ അവരെ പോയി കാണുന്നതാണ് പതിവ്. എന്നാല്‍ ഈ മേയര്‍ സമരപ്പന്തലിനുമുന്നില്‍ വലിയ ടി.വി വെച്ച് അവരുടെ പ്രസംഗം ഉച്ചത്തിൽ കേൾപ്പിക്കുകയാണ്. പണാപഹരണ വിഷയത്തിൽ ബി.ജെ.പി നടത്തുന്ന സമരം തട്ടിപ്പാണ്. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിൽ ഭൂരിപക്ഷമുള്ള അവരാണ് നികുതി വരുമാനത്തെക്കുറിച്ച് പരിശോധിക്കേണ്ടതെങ്കിലും അതു ചെയ്യാതെ സമരം നടത്തുന്നത് ആത്മാർഥതയില്ലാതെയാണെന്ന് വിന്‍സെൻറ് കുറ്റപ്പെടുത്തി.

ചെറുപ്പക്കാരിയെ മേയറാക്കിയതാണ് വ്യക്തിപരമായ തേജോവധത്തിന് കാരണമെന്ന് മന്ത്രി രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. അങ്ങനെ ചെയ്താൽ ഉരുകുന്ന വെണ്ണയല്ല അവര്‍. തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചെടുക്കാന്‍ കോടികളുമായി ഇറങ്ങിയിട്ടും ബിജെപിക്ക് ലക്ഷ്യം നേടാനായില്ല. അതിനാലാണ് അവര്‍ കോർപറേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത്. ബിജെപിയുടെ സമരാഭാസത്തിനൊപ്പം ചേർന്നുനിൽക്കണമോയെന്ന് യുഡിഎഫ് ആലോചിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...