Friday, May 24, 2024 10:17 am

കോവിഡ് അല്ലാത്ത പനിയെ നിസ്സാരമായി കാണരുത് ; ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് ​: കോ​വി​ഡ് അ​ല്ലാ​ത്ത പ​നി​യെ നി​സ്സാ​ര​മാ​യി കാ​ണ​രു​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. കോ​വി​ഡ് വ്യാ​പി​ച്ച​തി​ന് ശേ​ഷം സാ​ധാ​ര​ണ ​ഗ​തി​യി​ല്‍ പ​നി ഉ​ണ്ടാ​യാ​ല്‍ കോ​വി​ഡ് ടെ​സ്​​റ്റ് ചെ​യ്യു​ക​യും നെ​ഗ​റ്റി​വാ​യാ​ല്‍ സാ​ധാ​ര​ണ പ​നി​ക്കു​ള്ള വീ​ട്ടു​ചി​കി​ത്സ ചെ​യ്യു​ക​യും പ​തി​വു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് ഡെ​ങ്കി​പ്പ​നി ആ​കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ല്‍ പ​നി​യെ നി​സ്സാ​ര​മാ​യി കാ​ണ​രു​തെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​പി. റീ​ത്ത പ​റ​ഞ്ഞു.

ജി​ല്ല​ത​ല സാം​ക്ര​മി​ക രോ​ഗ പ്ര​തി​രോ​ധ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സ്‌​കൂ​ള്‍ തു​റ​ക്കലിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീസിന്റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന​ത്. ജി​ല്ല​യി​ൽ എ​ലി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം, മ​ലേ​റി​യ എ​ന്നീ രോ​ഗ​ങ്ങ​ൾ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ടു​ക​ളി​ൽ​ പ​ക​ര്‍ച്ച​വ്യാ​ധി പ്ര​തി​രോ​ധം ആ​രം​ഭി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് അ​ട​ച്ചു​പൂ​ട്ട​ലി​നു​ശേ​ഷം സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​മ്പോ​ള്‍ ക്ലാ​സ് റൂ​മു​ക​ള്‍, ജ​ല​സം​ഭ​ര​ണി​ക​ള്‍, സ്‌​റ്റോ​ര്‍ റൂ​മു​ക​ള്‍, കൂ​ള​റു​ക​ള്‍ എ​ന്നി​വ പ്ര​ത്യേ​കം ശു​ചി​യാ​ക്ക​ണ​മെ​ന്ന് ഡിഎം​ഒ നി​ർ​ദേ​ശി​ച്ചു. ജി​ല്ല ക​ല​ക്ട​ര്‍ മൃ​ൺ​മ​യി ജോ​ഷി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ പ​ക​ര്‍ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി. ജി​ല്ല സ​ർ​വൈ​ല​ൻ​സ് ഓ​ഫി​സ​ർ ഡോ. ​ടി.​എ. അ​നൂ​പ് കു​മാ​ർ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണം, ആ​യു​ര്‍വേ​ദം, ഹോ​മി​യോ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, വാ​ട്ട​ര്‍ അ​തോ​റി​റ്റി, ന​ഗ​ര​സ​ഭ, ഐഎം​എ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു ; കോഴി വില്‍പ്പനയ്ക്കടക്കം നിരോധനം ഏർപ്പെടുത്തി, ജാഗ്രത നിർദ്ദേശം നൽകി...

0
കോട്ടയം: മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി...

ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിന് ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക ; ജോയിൻ്റ് കൗൺസിൽ സംസ്ഥാന...

0
തിരുവല്ല : ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിന് ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുന്നതിന്...

അങ്കണവാടിക്ക് ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചു മാറ്റാത്തതിൽ പ്രതിഷേധിച്ച് രാജന്‍റെ ഒറ്റയാൾ സമരം

0
റാന്നി : അങ്കണവാടിക്ക് ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചു മാറ്റാത്തതിൽ പ്രതിഷേധിച്ച്...

ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന തുടങ്ങി

0
തിരുവല്ല : അദ്ധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഫിറ്റ്നസ്...