പത്തനംതിട്ട : എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമെറ്റെന്നു പരാതി നൽകിയ പത്തനംതിട്ട മൗണ്ട് സിയോൺ കോളേജിലെ നിയമവിദ്യാർത്ഥിനി പോലീസിന് എതിരെ കോടതിയിലേക്ക്. മർദിച്ചവർക്ക് എതിരെ നിസ്സാര വകുപ്പുകൾ ചുമത്തിയാണ് ആറന്മുള പോലീസ് കേസ് എടുത്തിരിക്കുന്നത്. കേസ് അന്വേഷണത്തിൽ പോലീസ് ബോധപൂർവ്വം വീഴ്ച വരുത്തി. പോലീസിന്റെ മോശം പെരുമാറ്റം എന്നിവ ചൂണ്ടികാട്ടി ബുധനാഴ്ച കോടതിയെ സമീപിക്കും എന്ന് പെൺകുട്ടി വ്യക്തമാക്കി. ആറൻമുള പോലീസിന്‍റെ അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും നീതി കിട്ടണം എന്നും ആവശ്യപ്പെട്ടു ഡിജിപി , മുഖ്യമന്ത്രി എന്നിവർക്ക് പെൺകുട്ടി പരാതി നൽകിയിരുന്നു.
മർദ്ദനമേറ്റെന്ന പരാതി നൽകി മൂന്ന് ദിവസം കഴിഞ്ഞും രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തത്. എന്നാൽ അതിനുശേഷം എസ്എഫ്ഐ പ്രവർത്തകർ പെൺകുട്ടിക്കെതിരെ നൽകിയ പരാതികളിൽ മിന്നൽ വേഗത്തിലാണ് പോലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. വിദ്യാർത്ഥിനിക്ക് വേണ്ടി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കെഎസ്‍യു നേതാക്കൾക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























