പാലക്കാട് കൊല്ലങ്കോട് ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് കൊല്ലങ്കോട് ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചതായി പരാതി.കൊല്ലങ്കേട് ഫിന്‍മാര്‍ട്ട് കമ്പനിയിലെ ജീവനക്കാരായ നിലന്‍ കൃഷ്ണയും അദ്വികയും തമ്മിലുള്ള വിവാഹത്തിനാണ് കൊല്ലങ്കോട് കാച്ചാം കുറിശ്ശി ക്ഷേത്രം അനുമതി നിഷേധിച്ചത്. വിവാഹവേദി കാച്ചാം കുറിശ്ശി ക്ഷേത്രമെന്ന് വെച്ചാണ് ഇവര്‍ വിവാഹ ക്ഷണക്കത്തടിച്ചിരുന്നത്.എന്നാല്‍ ക്ഷേത്രത്തില്‍ വെച്ചുള്ള കല്യാണത്തിന് അനുമതിയില്ലെന്ന് രണ്ടു ദിവസം മുമ്പ്ഭാരവാഹികള്‍ ഇരുവരെയും അറിയിക്കുകയായിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് കാച്ചാം കുറിശ്ശി. ഭാവിയിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് അനുമതി നല്‍കാതിരുന്നതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം. ക്ഷേത്രം അനുമതി ലഭിക്കാതിരുന്നതോടെ സമീപത്തെ കല്യാണമണ്ഡപത്തിലേക്ക് വിവാഹ ചടങ്ങുകള്‍ മാറ്റി.

ആലപ്പുഴ സ്വദേശിയായ നിലന്‍ ജന്മം കൊണ്ട് പെണ്‍കുട്ടിയാണെങ്കിലും പിന്നീട് ആണ്‍കുട്ടിയുടെ ജീവിതക്രമത്തിലേക്ക് സ്വയം മാറിയ ആളാണ്. തിരുവനന്തപുരം സ്വദേശിയായ അദ്വികയാകട്ടെ ആണ്‍കുട്ടിയായി ജനിച്ച്‌ പെണ്‍കുട്ടിയുടെ ജീവിതം തെരഞ്ഞെടുത്ത ആളും. സ്വന്തം ഇഷ്ടത്തിന് ജീവിതം തെഞ്ഞെടുത്തത് കൊണ്ട് തന്നെ പൊതുസമൂഹത്തില്‍ നിന്നും വ്യത്യസ്തമായ ഏറെ അനുഭവങ്ങളും ഇരുവര്‍ക്കും ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിവാഹത്തിന് ക്ഷേത്രവും അനുമതി നിഷേധിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...

പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രം

0
തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍...

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....