ഇടുക്കി നരക്കാനത്ത് വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി നരക്കാനത്ത് വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയുടെ മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. ഗ്യാസ് തുറന്നു വിട്ട് ചിന്നമ്മയെ കത്തിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം. മോഷണ ശ്രമത്തിനിടെയാണോ കൊലപാതകമെന്നും പരിശോധിച്ചു വരികയാണ്. പുതിയ കണ്ടെത്തലി്നറെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യക സംഘത്തിന് അന്വേഷണ ചുമതല കൈമാറിയതായി ഇടുക്കി എസ്പി വി യു കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എൻപത് ശതമാനത്തിലധികം കത്തിക്കരിഞ്ഞ നിലയിൽ അടുക്കളയിൽ ചിന്നമ്മയുടെ മൃതദേഹം കണ്ടത്.സംഭവം നടന്ന സമയത്ത് ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനും മരുമകളും ഇവരുടെ മൂന്ന് മക്കളുമാണ് വീട്ടിൽ താമസിരുന്നത്. കൊച്ചു മകൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ചിന്നമ്മയുടെ മൃതദേഹം കണ്ടത്. ഗ്യാസ് സിലിണ്ടർ മറിഞ്ഞ് വീണുകിടക്കുന്ന നിലയിലായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ വീണ്ടും ആക്രമണം ; എണ്ണക്കപ്പലിന് തീപിടിച്ചു

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി...

എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

0
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത എഴുത്തുകാരൻ ടി.കെ.ഡി....

ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം

0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട്...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...