തീരദേശത്ത് വറുതിയുടെ ഘനം കൂടും… ; ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ട്രോളിംഗ് നിരോധനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് ഇന്നുമുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. അര്‍ദ്ധരാത്രി മുതലാണ് നിരോധനം നിലവില്‍ വരിക. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ വൈകരുതെന്ന് മത്സ്യതൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു. രണ്ടു മാസത്തോളമാണ് ട്രോളിംഗ് നിരോധനം ഉണ്ടാവുക. പരമ്പരാഗത വള്ളങ്ങള്‍ക്ക് വിലക്കില്ല.

തുടര്‍ച്ചയായ ലോക്ഡൗണുകളും രണ്ടു ചുഴലിക്കാറ്റുകളും തുടര്‍ന്നുണ്ടായ നാശനഷ്ടവും പണി മുഴുവന്‍ ഇല്ലാതാക്കിയെന്നാണ് പരാതി. പിടിക്കുന്ന മത്സ്യം വില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയും ലേലം പിടിക്കുന്നതിലെ അവ്യക്തതയും പരിഹരിക്കണം. നിലവില്‍ സംസ്ഥാന ഭരണകൂടം ഒന്നും ചെയ്തിട്ടില്ലെന്നും മത്സ്യതൊഴിലാളികള്‍ ആരോപിച്ചു.

എല്ലാവര്ക്കും നല്‍കുന്ന സമാശ്വാസം എന്നത് മത്സ്യമേഖലയ്ക്ക് സ്വീകരിക്കാനാവില്ല. കടലിനോട് മല്ലടിച്ചു ജീവിക്കുന്നവരെ പ്രത്യേകമായി പരിഗണിക്കണമെന്നും കുട്ടികളുടെ വിദ്യാഭ്യാസം അടക്കം പ്രതിസന്ധിയിലാണെന്നും മത്സ്യതൊഴിലാളികള്‍ പരാതിപ്പെടുന്നു. സീസണുകളില്‍ നാലുലക്ഷത്തോളം രൂപ മുടക്കിയാലാണ് ബോട്ടുകള്‍ പ്രവര്‍ത്തന ക്ഷമമാകുന്നത്. ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് പോലും പണമില്ല. വേണ്ടത്ര പ്രവൃത്തിദിവസം കഴിഞ്ഞ രണ്ടുമാസമായി ലഭിച്ചിട്ടില്ലെന്നും ബോട്ടുടമകളും പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...