ആഗ്ര-കാണ്‍പുര്‍ ദേശീയപാതയില്‍ വാഹനാപകടം ; ഒമ്പത് മരണം – മൂന്നുപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ആഗ്ര : ആഗ്ര-കാണ്‍പുര്‍ ദേശീയപാതയില്‍ സ്‌കോര്‍പിയോ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പതുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആഗ്രയിലെ എത്മാദ്പുര്‍ പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ 5.15നായിരുന്നു അപകടം. സ്‌കോര്‍പിയോ ഓടിച്ചിരുന്ന ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. മീഡിയന്‍ മറികടന്ന് എതിര്‍വശത്തേക്കുളള വാഹനങ്ങളുടെ വരിയില്‍ കയറിയ സ്‌കോര്‍പിയോ ആഗ്രയില്‍ നിന്ന് വരികയായിരുന്ന ഒരു കണ്ടെയ്‌നര്‍ ട്രക്കില്‍ ചെന്നിടിക്കുകയായിരുന്നു.

അപകടം ഒഴിവാക്കാന്‍ ട്രക്ക് ഡ്രൈവര്‍ ശ്രമിച്ചെങ്കിലും വാഹനം അതിവേഗത്തില്‍ സഞ്ചരിച്ചിരുന്നതിനാല്‍ സാധിച്ചില്ല. 12 പേരാണ് സ്‌കോര്‍പിയോയില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ കാർ പൂര്‍ണമായും തകര്‍ന്നു. ജാര്‍ഖണ്ഡ് രജിസ്‌ട്രേഷനിലുളള വണ്ടിയാണ് അപകടത്തില്‍ പെട്ടതെന്ന് ആഗ്ര എസ്എസ്പി ബബ്ലു കുമാര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...