കേടായ കാര്‍ തള്ളുന്നതിനിടെ ട്രക്കിടിച്ച്‌ ഒരാള്‍ മരിച്ചു ; രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

നാഗ്പൂര്‍ : മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് കേടായ കാര്‍ ദേശീയപാതയിലൂടെ തള്ളുന്നതിനിടെ ട്രക്കിടിച്ച്‌ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമിതവേഗതയിലെത്തിയ ട്രക്ക് കാറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. 30 കാരനായ ആകാശ് അദ്‌സുദെയാണ് മരിച്ചത്. നാഗ്പൂര്‍ നഗരത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ദേശീയപാത 52 ല്‍ കോണ്ട്ഹാലിക്കു സമീപമായിരുന്നു അപകടം.

അമരാവതിയില്‍ അംബാ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് നാഗ്പൂരിലേക്ക് മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലിസ് ഉദ്യോഗസ്ഥാന്‍ പറഞ്ഞു. നാലുപേരാണ് സംഘത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും മോട്ടോര്‍ വാഹന നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...