ആന്ധ്രാപ്രദേശിൽ എട്ടു ക്വിന്റൽ കഞ്ചാവുമായി ട്രക്ക് പിടികൂടി ; 2 പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ജഗ്ഗംപേട്ട (ആന്ധ്രപ്രദേശ്): ഫ്രൂട്ട്സ് ​കൊണ്ടു പോവുകയായിരുന്ന ട്രക്കിൽ കടത്തുകയായിരുന്ന 808.18 കിലോഗ്രാം കഞ്ചാവ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അധികൃതർ പിടികൂടി. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്ധ്രപ്രദേശിലെ ജഗ്ഗംപേട്ടയിലെ കൃഷ്ണവാരം ടോൾ പ്ലാസയിൽ ഞായറാഴ്ചയാണ് ട്രക്ക് പിടികൂടിയത്. വാഹനത്തിന് അകമ്പടി പോയവരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് രണ്ട് പ്രതികൾ പിടിയിലായത്.

പ്രതികൾ വാഹനം ടോൾ ഗേറ്റിൽ ഇടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ പിടികൂടി. പരിശോധനയിൽ രണ്ട് വാഹനങ്ങളും ഏകദേശം 1.61 കോടി രൂപ വിലമതിക്കുന്ന 808.18 കിലോ കഞ്ചാവും പിടിച്ചെടുത്തു. അയൽ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കടത്തിയതായി ഡ്രൈവറും അറസ്റ്റിലായ മറ്റ് രണ്ടുപേരും സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. 1985ലെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും കഞ്ചാവും രണ്ട് വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളെ 12 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...