റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങാൻ രാജ്യങ്ങൾക്ക് അനുമതി നൽകി ട്രംപ് ഭരണകൂടം ; നിർണായക നീക്കം

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ: ഇറാൻ യുദ്ധം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് രാജ്യങ്ങൾക്ക് അനുമതി നൽകി ട്രംപ് ഭരണകൂടം. 2022 ഓഗസ്റ്റിന് ശേഷം ആദ്യമായി ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതോടെയാണ് വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ അമേരിക്ക പുതിയ ലൈസൻസ് അനുവദിച്ചത്. നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണക്കപ്പലുകൾ വാങ്ങുന്നതിനായി രാജ്യങ്ങൾക്ക് താൽക്കാലിക അനുമതി നൽകുകയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് അറിയിച്ചു.

നിലവിലുള്ള എണ്ണലഭ്യത ഉറപ്പാക്കാനായി എടുത്ത ഹ്രസ്വകാല നടപടി മാത്രമാണിതെന്ന് ട്രഷറി വകുപ്പ് വ്യക്തമാക്കി. മാർച്ച 12നകം കപ്പലുകളിൽ കയറ്റിയ റഷ്യൻ അസംസ്കൃത എണ്ണയ്ക്കോ പെട്രോളിയം ഉൽപ്പന്നങ്ങൾക്കോ മാത്രമാണ് ഈ ഇളവ് ബാധകമാകുക. ഏപ്രിൽ 11 വരെയാണ് ഈ ലൈസൻസിന്‍റെ കാലാവധി. ഖനന വേളയിൽ ഈടാക്കുന്ന നികുതിയിലൂടെയാണ് റഷ്യൻ സർക്കാരിന് പ്രധാന വരുമാനം ലഭിക്കുന്നതെന്നും അതിനാൽ കടലിൽ എത്തിക്കഴിഞ്ഞ ഈ എണ്ണ വിറ്റഴിക്കുന്നത് റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കില്ലെന്നും സ്കോട്ട് ബെസന്‍റ് അവകാശപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സുബ്രതോ കപ്പ് ഫുട്ബോൾ : ചാമരാജ്‌നഗർ നവോദയ വിദ്യാലയം ചാമ്പ്യൻ

0
വെച്ചൂച്ചിറ: ലോകം കാൽപന്ത് ലോക കപ്പിന്റെ ആവേശത്തിൽ മുഴുകുമ്പോൾ പ്രമുഖമായ ഒരു...

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു : കഴിഞ്ഞ ഒരാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന്...

0
തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത്...

വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ ഓരോ മലയാളികൾക്കും താത്രപര്യമുണ്ടെന്ന് കെ കെ രാ​ഗേഷ്

0
തിരുവനന്തപുരം: വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ ഓരോ മലയാളികൾക്കും താത്രപര്യമുണ്ടെന്ന് സി പി ഐ...

കോന്നി വി.എൻ.എസ്. കോളേജിൽ വനമഹോത്സവത്തിന്റെ ഭാഗമായി ഏകദിന വർക്ക്‌ഷോപ്പ് ; സീഡ് ബോളുകൾ തയ്യാറാക്കി...

0
കോന്നി : വനമഹോത്സവം 2026 ന്റെ ഭാഗമായി കൊന്നപ്പാറ വി.എൻ.എസ്. കോളേജിൽ...