കൊറിയൻ ചിത്രത്തിന് എന്തിന് ഓസ്കാർ കൊടുത്തു ? വിമർശിച്ച് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : കൊറിയന്‍ ചിത്രമായ പാരസൈറ്റിന് മികച്ച സനിമയ്ക്കുള്ള ഓസ്‌കര്‍ നല്‍കിയതിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് അമേരിക്കന്‍ പ്രസിഡന്റ്  ഡോണള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയയുമായി എന്നും പ്രശ്‌നമാണ്. അവര്‍ ഉണ്ടാക്കുന്ന പ്രശ്‌നം പോരാഞ്ഞിട്ടാണോ ഇപ്പോള്‍ അവാര്‍ഡും കൊടുക്കുന്നതെന്ന് ട്രംപ് ചോദിച്ചു.

ദക്ഷിണ കൊറിയയുമായി ഒരുപാടു പ്രശ്‌നങ്ങള്‍ നമുക്കുണ്ട്. അതിനിടയിലാണ് ഇപ്പോള്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നല്‍കിയിരിക്കുന്നത്. ആ സിനിമ അത്ര നല്ലതായിരുന്നോ? എനിക്കറിയില്ല. -ട്രംപ് പറഞ്ഞു. കൊളോറാഡോ സ്പ്രിംഗ്സില്‍ വച്ചു നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെ ജനങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്.

പാരാസെെറ്റിന് നൽകിയിരുന്നത് മികച്ച വിദേശചിത്രം എന്നു പറഞ്ഞിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. ഇതിപ്പോള്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് തന്നെ കൊടുത്തിരിക്കുകയാണെന്നും ട്രംപ് തുറന്നടിച്ചു. ബ്രാഡ് പിറ്റിന് മികച്ച സഹനടനുള്ള പുരസ്‌കാരം ബ്രാഡ്പിറ്റിനു നല്‍കിയതിനെയും ട്രംപ് വിമര്‍ശിച്ചു. രാവിലെ എഴുന്നേറ്റ് എന്തെങ്കിലുമൊക്കെ പ്രസ്താവന നടത്തുന്ന നടന്‍ എന്നാണ് ട്രംപ് ബ്രാഡ് പിറ്റിനെ വിശേഷിപ്പിച്ചത്. താന്‍ ഒരിക്കലും ബ്രാഡ് പിറ്റിന്റെ ഫാന്‍ ആയിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...