അമേരിക്കന്‍ പ്രസിഡന്‍റ്​ ഡൊണാള്‍ഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും കോവിഡ്​ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ്​ ഡൊണാള്‍ഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും കോവിഡ്​ സ്ഥിരീകരിച്ചു. ട്രംപിന്റെ മുഖ്യ ഉപദേഷ്ടാക്കളില്‍ ഒരാളായ ഹോപ് ഹിക്‌സിന്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ്​ പ്രസിഡന്‍റും ഭാര്യയും പരിശോധനക്ക്​ വിധേയരായത്​.

വ്യാഴാഴ്ചയോടെ ഹിക്‌സിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്​ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന്​ ട്രംപും മെലാനിയയും കോവിഡ്​ ടെസ്​റ്റിന്​ വിധേയരാവുകയും ക്വാറന്‍റീനില്‍ പോവുകയുമായിരുന്നു.

കോവിഡ്​ പോസിറ്റീവാണെന്നത്​ ട്വിറ്ററിലൂടെയാണ്​ ട്രംപ്​ അറിയിച്ചത്​. ​പ്രഥമവനിതയും താനും ഒരുമിച്ചാണെന്നും ക്വാറന്‍റീനില്‍ തുടരുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

ഹിക്​സ്​ കഠിനാധ്വാനിയായ സ്​ത്രീയാണെന്നും അവര്‍ മാസ്​ക്​ ധരിക്കുകയും മറ്റ്​ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്​തിരുന്നുവെന്നും ​ട്രംപ് ഫോക്​സ്​ ന്യൂസിന്​ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ട്രംപിനോടൊപ്പം എല്ലാ യാത്രകളിലും പങ്കെടുത്ത ആളാണ് ഹിക്‌സ്. എയര്‍ഫോഴ്‌സ് വണ്ണില്‍ പ്രസിഡന്‍റിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരിലൊരാളുകൂടിയാണ് ഹിക്‌സ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഒഹിയോയില്‍ വെച്ച്‌ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലും ഹിക്‌സ് എത്തിയിരുന്നു. ചൊവ്വാഴ്ച ക്ലീവ്‌ലന്‍ഡില്‍ നടന്ന സംവാദ പരിപാടിയില്‍ ഹോപ് ഹിക്‌സ് പ്രസിഡന്‍റിനോടൊപ്പമുണ്ടായിരുന്നു.

ഈ വര്‍ഷമാദ്യമാണ് ഹിക്‌സ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയത്. നേരത്തേ വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടറായി പ്രവര്‍ത്തിച്ച ഹിക്‌സ് ട്രംപിന്റെ 2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...