തിരഞ്ഞെടുപ്പ് സംവാദത്തിന് ജോ ബൈഡനെ വെല്ലുവിളിച്ച് ട്രംപ്

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി പ്രൈമറി വോട്ടിംഗിൽ മുന്നേറിയതിന് പിന്നാലെ പ്രസിഡന്റ് ജോ ബൈഡനെ രാഷ്‌ട്രീയ സംവാദത്തിന് വെല്ലുവിളിച്ച് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള പോരാട്ടത്തിൽ നിക്കി ഹേലിയെ ബഹുദൂരം പിന്നിലാക്കിയാണ് ട്രംപ് മുന്നേറിയിരിക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജോ ബൈഡൻ തന്നെയാകും ഇക്കുറിയും മത്സരരംഗത്തുള്ളതെന്നാണ് പ്രൈമറി വോട്ടിംഗിൽ നിന്ന് വ്യക്തമാകുന്നത്.

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാനുള്ള മത്സരത്തിനിടെ ഉയർന്നു വന്ന എല്ലാ ചർച്ചകളിൽ നിന്നും ട്രംപ് പിന്മാറിയിരുന്നു. എന്നാൽ 15ൽ 14 പ്രൈമറികളിലും വിജയിച്ച് സ്ഥാനാർത്ഥിത്വം ഉറപ്പാക്കിയതിന് പിന്നാലെയാണ് ട്രംപ് ബൈഡനെ സംവാദത്തിനായി വെല്ലുവിളിച്ചിരിക്കുന്നത്. ” നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും ഇവിടുത്തെ ജനങ്ങൾക്കും വേണ്ടി, ഞാനും ജോ ബൈഡനും വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചർച്ച ചെയ്യണമെന്നത് അത്യന്താപേക്ഷിതമാണ്. എപ്പോൾ എവിടെ വച്ചും ഏത് സമയത്തും അത്തരമൊരു ചർച്ചയ്‌ക്ക് ഞാൻ തയ്യാറാണ്. അദ്ദേഹത്തേയും ഇതിനായി ഞാൻ സ്വാഗതം ചെയ്യുന്നുവെന്നും” ട്രംപ് തന്റെ നവമാധ്യമ അക്കൗണ്ടിൽ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...