ഖമനേയിയെ വധിക്കാന്‍ ട്രംപ് തീരുമാനിച്ചത് ആ ഫോണ്‍ കോളിനു പിന്നാലെ ; മണിക്കൂറുകള്‍ക്ക് മുമ്പ് നെതന്യാഹുവമായി ചര്‍ച്ച

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: ഇറാനെതിരെ സംയുക്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത് ഒരു ഫോണ്‍ കോളിന് പിന്നാലെയെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനു ശേഷമാണ് ട്രംപ് ഇറാനെതിരെയുള്ള ആക്രമണത്തിന് പച്ചക്കൊടി വീശിതയതെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ കൊലപ്പെടുത്തുന്നതിന് 48 മണിക്കൂര്‍ മുമ്പാണ് ട്രംപും നെതന്യാഹുവും തമ്മില്‍ സംഭാഷണം നടന്നത്. റോയിട്ടേഴ്‌സാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഖമനേയിയെ ഇല്ലാതാക്കാന്‍ ഇതിലും നല്ല അവസരം ഇനി ലഭിക്കില്ലെന്ന് നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തിയതയാണ് റിപ്പോര്‍ട്ട്.

ടെഹ്‌റാനിലെ ഔദ്യോഗിക വസതിയില്‍ ഖമനേയിയും പ്രധാന അനുയായികളും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് നെതന്യാഹുവിനും ട്രംപിനും രഹസ്യവിവരം ലഭിച്ചിരുന്നു. ഈ കൂടിക്കാഴ്ചയുടെ സമയത്ത് ഇവരെയെല്ലാം ഒന്നിച്ച് ലക്ഷ്യം വെച്ചുകൊണ്ട് ‘ഡികാപ്പിറ്റേഷന്‍ സ്‌ട്രൈക്ക്’ നടത്താനാകുമെന്ന് വിവരം ലഭിച്ചു. ഇസ്രായേല്‍ സാധാരണയായി ഇത്തരം ആക്രമണങ്ങള്‍ നടത്താറുണ്ടെങ്കിലും, അമേരിക്കയുടെ ഭാഗത്തുനിന്ന് ഇത്തരം നീക്കങ്ങള്‍ പതിവില്ലാത്തതാണ്. ശനിയാഴ്ച രാത്രിയില്‍ ടെഹ്റാനില്‍ നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ച ശനിയാഴ്ച രാവിലെയിലേക്ക് മാറ്റിവച്ചതായി സൂചന നല്‍കുന്ന പുതിയ വിവരങ്ങള്‍ ലഭിച്ചപ്പോഴാണ് ട്രംപും നെതന്യാഹുവും ഫോണില്‍ ബന്ധപ്പെട്ടതെന്ന് കോളിനെക്കുറിച്ച് വിവരം ലഭിച്ച മൂന്ന് പേരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...