ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ : പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധം അതിന്റെ ഭയാനകമായ ഘട്ടത്തിലേക്ക് കടക്കുന്നു. ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങളും പ്രധാന പാലങ്ങളും തകർക്കുമെന്ന് അത്യന്തം രൂക്ഷമായ ഭാഷയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിൽ അശ്ലീല പദങ്ങൾ കലർന്ന ഭാഷയിലാണ് ഇറാന് ട്രംപ് അന്ത്യശാസനം നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 8 മണിയോടെ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നില്ലെങ്കിൽ ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്നാണ് ട്രംപിന്റെ നിലപാട്.

“ചൊവ്വാഴ്ച ഇറാന്റെ പവർ പ്ലാന്റും പാലങ്ങളും തകർക്കുന്ന ദിനവുമായിരിക്കും! ആ നശിച്ച കടലിടുക്ക് തുറക്കൂ.. അല്ലെങ്കിൽ നിങ്ങൾ നരകത്തിൽ ജീവിക്കേണ്ടി വരും – ജസ്റ്റ് വാച്ച്!” എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. അതേസമയം തന്നെ, ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഒരു കരാറിലെത്താൻ ചെറിയ സാധ്യതയുണ്ടെന്ന് ട്രംപ് സൂചന നൽകി. പക്ഷേ, കരാർ നടന്നില്ലെങ്കിൽ ഇറാന്റെ എണ്ണപ്പാടങ്ങൾ മുഴുവൻ തകർത്ത് അവ പിടിച്ചെടുക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...